May 1, 2024

വർദ്ധിച്ചു വരുന്ന മനുഷ്യ-വന്യജീവി സംഘർഷവും പാരിസ്ഥിതിക തകർച്ചയും : സഖാവ് കെ.ജെ. എൽദോ അനുസ്മരണവും സെമിനാറും

0
Eipztx968246.jpg
മീനങ്ങാടി: സി.പി.ഐ.ഐ (എം.എൽ) പ്രസ്ഥാനത്തിന്റെ ജില്ലയിലെ നിറസാന്നിദ്ധ്യവും നേതാവുമായിരുന്ന കെ.ജെ. എൽദൊ നമ്മെ വിട്ടുപിരിഞ്ഞിട്ട് ആറ് വർഷങ്ങൾ കടന്നുപോയിരിക്കുന്നു. 70 കളുടെ അവസാനത്തിൽ വിപ്ലവ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തനം ആരംഭിച്ച എൽദോ ദുരിതപൂർണ്ണമായ ജീവിത യാത്രയിൽ എക്കാലത്തും സത്യസന്ധനും ധീരനും സൗമ്യനുമായ സഖാവായിരുന്നുവെന്ന കാര്യം അദ്ദേഹവുമായി ഒരിക്കലെങ്കിലും ഇടപഴകിയിട്ടുള്ള ഏതൊരാൾക്കും ബോധ്യമാകുന്ന വസ്തുതയാണ്. കെ.ജെ. എൽദൊ അനുസ്മരണ സമിതി സംഘടിപ്പിക്കുന്ന പരിപാടിയിൽ, “വർദ്ധിച്ചു വരുന്ന മനുഷ്യ-വന്യജീവി സംഘർഷവും പാരിസ്ഥിതിക തകർച്ചയും” എന്ന വിഷയത്തിൽ സെ മിനാറും ഉണ്ടായിരിക്കും. പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ഗ്രീൻ റിപ്പോർട്ടർ ഓൺലെെൻ പാേർട്ടലിൻെറ ചീഫ് എഡിറ്റർ ഇ.പി.അനിൽ വിഷയം അവതരിപ്പിക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *