April 27, 2024

ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്ക് വേണ്ട : കത്തോലിക്ക കോൺഗ്രസ്

0
Eikh6al62487.jpg
മാനന്തവാടി : ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്ക് വേണ്ട എന്ന രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ സമുദായം നിർബന്ധിതമായി തീർന്നിരിക്കുകയാണ് എന്ന കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡണ്ട് അഡ്വ ബിജു പറയനിലം . കത്തോലിക്ക കോൺസ് നൂറ്റിയഞ്ചാം ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് മാനന്തവാടി ദ്വാരകയിൽ നടന്ന സമുദായ നേതൃസംഗമത്തിൽ അദ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  
മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരമംഗലം സമുദായ സംഗമം ഉദ്ഘാടനം ചെയ്തു .
കത്തോലിക്ക കോൺഗ്രസ് സഭക്കും , സമുദായത്തിനും , സമൂഹത്തിനും വേണ്ടി ചെയ്ത നിസ്തുലമായ സേവനങ്ങൾ എക്കാലവും ജന മനസ്സുകളിൽ നില നിൽക്കുമെന്ന് മാർ അലക്സ് താരമംഗലം പറഞ്ഞു .
 കേരളത്തിന്റെ വിദ്യാഭ്യാസ , സാമൂഹ്യ , സാംസ്കാരിക മേഖലയിൽ എന്നും എക്കാലവും സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ കത്തോലിക്ക സമുദായത്തെ അവഗണിക്കുന്നതും തമസ്കരിക്കുന്നതും നീതിക്ക് നിരക്കുന്നതല്ല. 
അധികാരം നേടുന്നതിനും നിലനിർത്തുന്നതിനും വേണ്ടിയുള്ള ചാണക്യ തന്ത്രങ്ങൾക്കും അടവുനയങ്ങൾക്കും ഇരയായി നിന്നു കൊടുക്കേണ്ട ഗതികേട് ക്രൈസ്തവ സമുദായത്തിനില്ല. 
ക്രൈസ്തവരിൽ ബഹു ഭൂരിപക്ഷവും കൃഷിക്കാരെന്നിരിക്കെ ഭരണകൂടങ്ങൾ , കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൃഷിക്കാരോട് കാണിക്കുന്ന അവഗണനയും നിസ്സംഗതയും സമുദായത്തോടുള്ള അവഗണനയും നിസ്സംഗതയുമായി മാത്രമേ കാണാൻ കഴിയൂ. 
ആരെയും അധികാരത്തിൽ കുടിയിരുത്താനോ . ഭരണത്തിൽ നിന്നും കുടിയിറക്കുവാനോ ഉള്ള ബാധ്യത കത്തോലിക്ക സമുദായത്തിനില്ല. മറിച്ച് സമുദായ പരിഗണനയും യഥാർത്ഥ കർഷക സ്നേഹവും പുലർത്തുന്നവരോട് മാത്രമായിരിക്കും സമുദായത്തിന് കൂറ് .
ഞങ്ങളെ പരിഗണിക്കുന്നവരെ ഞങ്ങളും പരിഗണിക്കുമെന്നത് കത്തോലിക്ക കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാട് ആണെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് അഡ്വ ബിജു പറയന്നിലം പറഞ്ഞു . അർഹമായ നീതി, സാമുദായിക പരിഗണന ഭരണഘടനാനുസൃതമായ ന്യൂനപക്ഷ അവകാശ സംരക്ഷണം ഇവ ഞങ്ങൾക്ക് നൽകാതെ ഞങ്ങളെ വേണ്ടെന്ന് വക്കുന്നവരെ ഞങ്ങളും വേണ്ടെന്നുവയ്ക്കും എന്നും പ്രസിഡന്റ് ഓർമ്മിപ്പിച്ചു .
കാർഷിക മേഖലയിലെ പ്രതിസന്ധികൾ മലയോരമേഖലയിലെ പ്രശ്നങ്ങൾ അനന്തമായി നീട്ടിക്കൊണ്ടു പോകാൻ അനുവദിക്കില്ല.
കർഷകരുടെ പ്രശ്നങ്ങളിൽ മേൽ ഭരണകൂടങ്ങൾ സ്വീകരിക്കുന്ന നിലപാടുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും സമുദായം രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുക.
ബഫർ സോൺ കരി നിയമങ്ങൾ കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പിലാക്കൽ , വന്യജീവി ആക്രമണം, , ജീവി ആക്രമണം, കാർഷികോല്പന്നങ്ങളുടെ വില സ്ഥിരത ഉറപ്പുവരുത്തൽ , കൃഷി നാശത്തിന് നഷ്ടപരിഹാരം നൽകൽ, ന്യൂനപക്ഷ ജനശേമ ഫണ്ടിന്റെ ജനസംഖ്യാനുപാതികമായ വിതരണം, ക്ഷീരമേഖലയെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തൽ , ഈഡബ്ല്യു എസ് സംവരണ നിയമങ്ങളുടെ കാലോചിതമായ പരിഷ്കരണം തുടങ്ങിയ കർഷകരുടെ പ്രശ്നങ്ങൾ സമുദായത്തിന്റെ ആവശ്യങ്ങളിൽ പരിഗണിക്കു വാൻ ഭരണകൂടങ്ങൾ തയ്യാറാകണം.
സമ്മേളനത്തിൽ പ്രൊഫ. ജോസ് മുഖ്യ പ്രഭാഷണം നടത്തി. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചു പറമ്പിൽ , ഡയറക്ടർ ഫാ. ജീയോ കടവി , ട്രഷറർ ഡോ. ജോബി കാക്കശ്ശേരി, ഗ്ലോബൽ ഭാരവാഹികളായ ഡേവീസ് എടക്കളത്തൂർ , ടോമി സെബാസ്റ്റ്യൻ, രാജേഷ് ജോൺ , ഡോ. ജോസ്കുട്ടി ജെ ഒഴുകയിൽ , തോമസ് പീടികയിൽ ,
ഡോ. മാത്യു സി.എം, ബേബി നെട്ടനാനിയിൽ, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, അഡ്വ. ഗ്ലാഡിസ് ചെറിയാൻ , ആന്റണി മനോജ് , മാതന്തവാടി രൂപത ഡയറക്ടർ ഫാ . ജോബി മുക്കാട്ട് കാവിൽ , ഡോ. കെ പി. സാജു , സെബാസ്റ്റ്യൻ പുരക്കൽ , ജോൺസൺ തൊഴുത്തുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിൽ വച്ച് വിവിധ അവാർഡുകൾ വിതരണം ചെയ്തു .
സമുദായ സംഗമത്തിന് മുന്നോടിയായി നടന്ന കർഷക പ്രതിഷേധ ജ്വാലയും , റാലിയും മാനന്തവാടി രൂപത ബിഷപ് മാർ ജോസ് പൊരുന്നേടം ജ്വാല തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
രാവിലെ 10.30 ന് കത്തോലിക്ക കോൺഗ്രസ് പ്രതിനിധി സഭാ യോഗം നടന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *