June 26, 2026

കാര്യമ്പാടി കണ്ണാശുപത്രി സുവര്‍ണജൂബിലി ആഘോഷം മെയ്‌ 28 ന്

0
IMG_20230426_190726.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കാര്യമ്പാടി കണ്ണാശുപത്രിയുടെ സുവര്‍ണജൂബിലി ആഘോഷം മെയ് 28ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചക്ക് 2.30 മുതല്‍ ആഘോഷ പരിപാടികള്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി മെയ് 28ന് 10 മണി മുതല്‍ ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 250 പേരുടെ നേത്ര പരിശോധന നടത്തി മരുന്നുകള്‍ സൗജന്യമായി നല്‍കും. അര്‍ഹരായ 250 ആളുകള്‍ക്ക് കണ്ണട ഫ്രെയിമുകളും സൗജന്യമായി നല്‍കും. സൗജന്യ ഗ്ലോക്കോമ സ്‌ക്രീനിംഗും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കും. 1972 മാര്‍ച്ച് 26ന് ആരംഭിച്ച ആശുപത്രിയില്‍ തിമിരം ബാധിച്ച സാമ്പത്തിക സ്വാധീനമില്ലാത്ത 51 പേര്‍ക്ക് സൗജന്യമായി താക്കോല്‍ദവാര ശസ്ത്രക്രിയ നടത്തിക്കൊടുക്കും. കണ്ണിനുള്ളില്‍ ഇന്‍ട്രാ ഒക്കുലര്‍ ലെന്‍സും സൗജന്യമായി വെച്ച് നല്‍കും. ജൂബിലിയുടെ ഭാഗമായി മെയ് ഒന്നു മുതല്‍ 31 വരെ കാര്യമ്പാടി കണ്ണാശുപത്രിയില്‍ നിന്നും കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലെ ക്ലിനിക്കുകളില്‍ നിന്നും വാങ്ങുന്ന കണ്ണട, ഫ്രെയിം എന്നിവക്ക് 30 ശതമാനം മുതല്‍ 50 ശതമാനം വരെ കിഴിവും നല്‍കും. ആശുപത്രിയില്‍ ഇതിനോടകം 7106 തിമിര ശസ്ത്രക്രിയകളും 3710 ഇതര ശസ്ത്രക്രിയകളും നടത്തിയിട്ടുണ്ട്. സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 201 അംഗ സംഘാടകസമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ആശുപത്രി സെക്രട്ടറി റവ. എബ്രഹാം മാത്യു കോര്‍ എപ്പിസ്‌കോപ്പ, ട്രഷറര്‍ എം തോമസ്, കെ.ഒ പീറ്റര്‍, റവ. ഫാ. ടി.എം കുര്യാക്കോസ്, എന്‍.പി പൈലി, കെ.ഐ വര്‍ഗീസ്, മാത്യു എടയക്കാട്ട്, പീറ്റര്‍ മൊതാല്‍ എന്നിവര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *