April 29, 2024

നിർമ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാകണം : ഓൾ കേരള ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ

0
Img 20230426 191006.jpg
കൽപ്പറ്റ : നിർമ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാ കണമെന്നാവശ്യപ്പെട്ട് ഓൾ കേരള ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രക്ഷോഭത്തിലേക്ക്. ആദ്യപടിയായി വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വാഹ പ്രചരണ ജാഥ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിർമ്മാണമേഖല പൂർണ്ണമായും സ്തംഭനാവസ്ഥയി ലായതുമൂലം മഴക്കാലത്തിന് മുൻപ് തീർക്കേണ്ട പ്രവൃത്തികൾ മുഴുവൻ തടസപ്പെട്ടിരിക്കുകയാണ്.

 റോയൽറ്റിയും, ഡീലേഴ്സ് ലൈസൻസ് ഫീസും ഉൾപ്പെടെ എം സാന്റിന് 2.83 രൂപയും മെറ്റലിന് 2.56 രൂപ സർക്കാർ 8 വർഷത്തിന് ശേഷം കൂട്ടിയപ്പോൾ ആയതിന്റെ മറവിൽ 8 രൂപ വരെ ഒരടിക്ക് വിലവർദ്ധന വരുത്തുകയും അതിന് ശേഷം റോയൽറ്റി തുക കുറക്കുവാൻ സമരം ചെയ്ത് സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി ചെറിയ ഒരു തുക വില കുറച്ച് കാണിക്കുവാ നുള്ള ശ്രമമാണ് ക്വാറി ഉടമകൾ നടത്തുന്നത്.
വയനാട് ജില്ലയിൽ അടഞ്ഞ് കിടക്കുന്ന ക്വാറികൾക്ക് മുഴുവനും താൽക്കാലികമായി ഗവൺമെന്റ് നേരിട്ട് നടത്തി മിതമായ നിരക്കിൽ ജില്ലയിലെ സാധാരണ ജനങ്ങൾക്ക് കൊടുത്താൽ ഉപകാരപ്രതമാവും കൂടാതെ വയനാട് ജില്ലയിലെ ചുര ങ്ങൾ ബ്ലോക്ക് വരുന്നത് അന്യജില്ലകളിൽ നിന്ന് വരുന്ന ടിപ്പർ ലോറികളുടെ വരവ് കാരണമാണ്. അതിന് ഒരു സാശ്വതപരിഹാരമാകം. ഇതിന്റെ മറവിൽ വയനാട് ജില്ലയിലെ നിലവിൽ പ്രവർത്തിക്കുന്ന ക്രഷറുകൾ വില ഈടാക്കുന്നത് അന്യജില്ല യെകാളും അധികമാണ്. അടിയന്തിരമായി സർക്കാർ ഇതിൽ ഇടപ്പെടണമെന്ന് ഭാരവാഹികൾ പറഞ്ഞു.
 ഉദ്യോഗസ്ഥരും അന്യ ജില്ലയിലെ ക്വാറി ഉടമകളെ സഹായിക്കാൻ കപട പരിസ്ഥിതി വാദം പറഞ്ഞ് കൊണ്ട് 8 വർഷമായി വയനാട് ജില്ലയിലെ വിരളിൽ എണ്ണാവുന്ന ക്വാറികൾ മാത്രമാണ് പ്രവർത്തിക്കുന്നത്.
    ഇതിനെതിരെ വയനാട് ജില്ലയിലെ രാഷ്ട്രിയ സാമൂഹിക സാംസ്കാരിക രംഗത്തുള്ളവർ ഇറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
 ഇതിന് ഒരു ശാശ്വതപരിഹാരം കാണുവാൻ വേണ്ടി ഓൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ 2023 മെയ് രണ്ട് ,മൂന്ന് തീയതികളിൽ ജില്ലയിലെ വാഹന പ്രചരണ ജാഥ നടത്തുമെന്ന് ഇവർ പത്രസമ്മേളനത്തിൽ പറഞ്ഞു. 
 പി.കെ. അയൂബ് വയനാട് ജില്ലാ സെക് ട്ടറി, എം.പി. സണ്ണി ജില്ലാ പ്രസിഡണ്ട്, സജി മാത്യു, സംസ്ഥാന ഓർ സെക്രട്ടറി, വി.ജെ. ഷാജി ജില്ലാ ട്രഷറർ, കലേഷൻ എന്നിവർ പ്രതസമ്മേളന ത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *