April 29, 2024

ഭിന്നശേഷിക്കാരുടെ പെന്‍ഷന്‍: കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം

0
Img 20230426 190512.jpg
കല്‍പ്പറ്റ: ഭിന്നശേഷിക്കാര്‍ക്കുള്ള പെന്‍ഷന്‍ വിഹിതം ബാങ്ക് അക്കൗണ്ടുകളിലൂടെ ലഭ്യമാക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഫ്‌റന്റ്‌ലി ഏബിള്‍ഡ് പേഴ്‌സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 28ന് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു മുന്നില്‍ ധര്‍ണ നടത്തുമെന്ന് ഭാരവാഹികളായ കെ.വി. മോഹനന്‍, ജോസ് തലയ്ക്കല്‍, കെ.വി. മത്തായി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭിന്നശേഷിക്കാര്‍ക്കുള്ള പെന്‍ഷനില്‍ 200 രൂപ മുതല്‍ 400 രൂപ വരെയാണ് കേന്ദ്ര വിഹിതം. ഈ തുക ഓരോ ഗുണഭോക്താവിന്റെയും ബാങ്ക് അക്കൗണ്ടുകളില്‍ ലഭ്യമാക്കാനുള്ള തീരുമാനം ആശങ്കയ്ക്ക് ഇടയാക്കുന്നതാണ്. ഭിന്നശേഷിക്കാരില്‍ കിടപ്പുരോഗികളടക്കം ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ നിരവധിയാണ്. ഇവര്‍ക്കു കേന്ദ്ര വിഹിതം ലഭിക്കാത്ത സാഹചര്യമാണ് സംജാതമാകുക. ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ഭിന്നശേഷിക്കാരുടെ വീടുകളില്‍ പെന്‍ഷന്‍ എത്തിച്ചുനല്‍കുന്ന സംവിധാനം തുടരണം. കേന്ദ്ര വിഹിതം വര്‍ധിപ്പിക്കണമെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *