June 26, 2026

ചെറുകര റിനൈസൻസ് ലൈബ്രറി അറുപത്തിയേഴാം വാർഷികാഘോഷം സംഘടിപ്പിക്കുന്നു

0
IMG_20230430_112358.jpg
By ന്യൂസ് വയനാട് ബ്യൂറോ

ചെറുകര: ചെറുകര റിനൈസൻസ് ലൈബ്രറി
അറുപത്തിയേഴാം വാർഷികാഘോഷം ഇന്ന് ഏപ്രിൽ 30 വായനശാലയിൽ സംഘടിപ്പിക്കുന്നു. വയനാട് ജില്ലയിൽ കലാ-സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ചെറുകര റിനൈസൻസ് ലൈബ്രറിയുടെയും സഹസ്ഥാപനങ്ങളായ ബാലവേദി, വനിതാ വേദി, വയോജനവേദി, ആർട്സ് ക്ലബ്,സ്പോട്സ് ക്ലബ് എന്നിവ യുടെയും 67 -ാം  വാർഷികാഘോഷം ഇന്ന് ഞായറാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. അംഗൺ വാടി കുട്ടികളുടെ കലാപരിപാടികൾ, സാംസ്കാരിക സമ്മേളന വും ഉണർവ് നാടൻ കലാപഠനകേന്ദ്രം കൽപ്പറ്റ അവതരിപ്പിക്കുന്ന
നാടൻപാട്ട് നാട്ടുത്സവം എന്നിവ വേദിയിൽ അരങ്ങേറും.സാംസ്കാരിക സമ്മേളനം ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പണി ഉദ്ഘാടനം ചെയ്യും. മംഗലശ്ശേരി മാധവൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷം വഹിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *