June 28, 2026

പ്രതിമാസ വാര്‍ദ്ധക്യ പെന്‍ഷന്‍ 5000 – രൂപയായി ഉയര്‍ത്തണം : ഹനീഫ റാവുത്തര്‍

0
IMG_20230430_164612.jpg
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ : 60- വയസ്സു കഴിഞ്ഞ വയോജനങ്ങള്‍ക്ക് നല്‍കുന്ന വാര്‍ദ്ധക്യ പെന്‍ഷന്‍ 5000/- രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന് സീനിയര്‍ സിറ്റിസണ്‍സ് സര്‍വ്വീസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ഹനീഫാ റാവുത്തര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സാമൂഹ്യ സുരക്ഷാ പെന്‍ഷനു വേണ്ടിയുള്ള അനാവശ്യ നിബന്ധനകള്‍ ഒഴിവാക്കണമെന്നും ഒരു പെന്‍ഷനും ലഭിക്കാത്ത മുഴുവന്‍ വയോജനങ്ങള്‍ക്കും 5000/- രൂപ സാമ്പത്തിക സഹായം പ്രതിമാസം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സീനിയര്‍ സിറ്റിസണ്‍സ് സീനിയര്‍ സിറ്റിസണ്‍സ് സര്‍വ്വീസ് കൗണ്‍സില്‍ വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എ. ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എം.എഫ്. ഫ്രാന്‍സിസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി വി.വി. ആന്റണി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു കെ .എം. ബാബു, കെ.മാത്യൂ കോട്ടൂര്‍ , റോസ്സിലി അഗസ്റ്റ്യന്‍ , ഹ ബീബ് റഹ്മാന്‍ റാവുത്തര്‍, പി.ജയരാജന്‍ കല്‍പ്പറ്റ, എം. അപ്പുകുട്ടി, എം.എ. മേരി ആന്റണി റൊസാരിയോ, പി.എ. കൃഷ്ണന്‍ കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *