June 27, 2026

മാനന്തവാടി രൂപത സുവര്‍ണ്ണ ജൂബിലി സമാപനം : വത്തിക്കാന്‍ പ്രതിനിധിക്ക് സ്വീകരണം നല്‍കി

0
20230501_105430.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി രൂപത സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി (അപ്പസ്‌തോലിക്ക് നുണ്‍ഷ്യോ )ആര്‍ച്ച് ബിഷപ്പ് ലിയോ പോള്‍ദൊ ജിറെല്ലിക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. മാനന്തവാടി രൂപതാ അധ്യക്ഷന്‍ മാര്‍.ജോസ് പൊരുന്നേടത്തിന്റെ നേതൃത്വത്തില്‍ രൂപത വികാരി ജനറാള്‍മാരായ മോണ്‍. പോള്‍ മുണ്ടോളിക്കല്‍, ഫാ.തോമസ് മണക്കുന്നേല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോസ് മാത്യു പുഞ്ചയില്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. ഇന്ന് നടക്കുന്ന മാനന്തവാടി രൂപതയുടെ സുവര്‍ണ്ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനാണ് വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് ലിയൊ പോള്‍ദെ ജിറെല്ലി എത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *