കല്‍പ്പറ്റ നഗരസഭ ചിത്ര നഗരി പദ്ധതിക്ക് തുടക്കമായി
കല്‍പ്പറ്റ: നഗരസഭ ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായുള്ള പദ്ധതി പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി നഗരസഭ വിഭാവനം ചെയ്യുന്ന ജനകീയ പങ്കാളിത്തത്തോടെയുള്ള ചിത്ര നഗരി പദ്ധതിക്ക് തുടക്കമായി. നഗരത്തിന്റെ പ്രധാന നിരത്തുകളിള്‍ പരസ്യ ബോര്‍ഡുകള്‍ കൊണ്ടും പോസ്റ്ററുകള്‍ കൊണ്ടും വൃത്തിഹീനമായി കിടക്കുന്ന ചുമരുകളും കലുങ്കുകളും ചിത്രം വരച്ച് മനോഹരമാക്കുന്നതാണ് പദ്ധതി.ബത്തേരിയിലെ ഗ്രീന്‍സ് ഇന്ത്യാ ചാപ്റ്ററിന്റെ സഹായത്തോടുകൂടിയും ജനകീയ പങ്കാളിത്തത്തോടെയുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി നിര്‍വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാരായ അഡ്വ. എ.പി. മുസ്തഫ, ജൈനാ ജോയി, സരോജിനി ഓടമ്പത്ത്, ജനപ്രതിനിധികളായ പി കുഞ്ഞുട്ടി, വിനോദ് കുമാര്‍, ആയിഷ പള്ളിയാലില്‍, റഹിയാനത്ത് വടക്കേതില്‍, ശ്രീജ ടീച്ചര്‍, നഗരസഭ സെക്രട്ടറി അലി അസ്ഹര്‍, ഗ്രീന്‍സ് ഇന്ത്യയുടെ ചിത്രകാരന്‍ റഷീദ്, പോള്‍ ബത്തേരി , ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വിന്‍സന്റ്, ചിത്രകാരി ശരണ്യ, മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍, കണ്ടിജന്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.






Leave a Reply