May 1, 2024

ഓർമ്മപ്പെരുന്നാൾ അഞ്ചിന് ആരംഭിക്കും

0
Img 20230502 193612.jpg

മാനന്തവാടി:  പാടുകാണിക്കുന്ന് സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ മോർ ഗീവർഗ്ഗീസ് സഹദായുടെയും മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയൻ പാത്രിയർക്കീസ് ബാവായുടെയുo ഓർമ്മപ്പെരുന്നാൾ മെയ് അഞ്ചിന് തുടങ്ങും. വികാരി ഫാ.കെന്നി ജോൺ കൊടിയുയർത്തും. അഞ്ചിന് വൈകീട്ട് വരടിമൂല കുരിശിങ്കൽ സന്ധ്യാ പ്രാർത്ഥ, പ്രസംഗം, ലേലം, നേർച്ച ഭക്ഷണം എന്നിവ നടക്കും.ആറിന് കുർബാന, മദ്ധ്യസ്ഥ പ്രാർത്ഥന, പ്രസംഗം, പള്ളിയറക്കൊല്ലി കുരിശിങ്കലേക്ക് പ്രദക്ഷിണം, ലേലം, നേർച്ച ഭക്ഷണം എന്നിവയോടെ സമാപിക്കും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *