May 1, 2024

മുണ്ടേരി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നടത്തി

0
Eiqyep772812.jpg
കൽപ്പറ്റ : സേവനത്തിനായി ഞങ്ങൾ പഠിക്കുന്നു എന്ന ആപ്തവാക്യം നെഞ്ചിലേറ്റി രണ്ട് വർഷത്തെ വിജയകരമായ പ്രവർത്തത്തിന്റെ സമാപനം കുറിച്ച് കൽപ്പറ്റ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ 13 ,14 ബാച്ചുകളുടെ സംയുക്‌ത പാസിംഗ് ഔട്ട് പരേഡ് നടത്തി.കൽപ്പറ്റ എ.എസ് പി ബസുമത്രി ഐ . പി.എസ് മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ചു. കൽപ്പറ്റ നഗരസഭ ചെയർമാൻ , ഡിവിഷൻ കൗൺസിലർ ഷിബു .എ.കെ, കൽപറ്റ പോലീസ് സ്റ്റേഷൻ ഓഫീസർ ബിജു ആന്റണി, പ്രിൻസിപ്പാൾ സജീവൻ പി.ടി, സിനി ആർട്ടിസ്റ്റ് അബു സലിം എന്നിവർ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ അഭിവാദ്യം സ്വീകരിച്ചു. ഡ്രിൽ ഇൻസ്ട്രക്ടർ ശ്രീധരൻ , അരുൺ വി , ആയിഷ എ.പി , കമ്യൂണിറ്റി പോലീസ് ഓഫീസർ സജി ആന്റോ ,ഷീബാറാണി ഗാർഡിയൻ പ്രസിഡണ്ട് മുസ്തഫ സി എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *