June 27, 2026

കടബാധ്യതയെ തുടർന്ന് വിഷംകഴിച്ചു ആത്മഹത്യക്ക് ശ്രമിച്ച കർഷകൻ മരിച്ചു

0
IMG_20230503_095250.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചെന്നലോട് : വയനാട്ടിൽ കടബാധ്യതയെ തുടർന്ന് വിഷം കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ച മധ്യവയസ്കനായ കർഷകൻ മരിച്ചു. ചെന്നലോട് പുത്തൻപുരക്കൽ സൈജൻ എന്ന ദേവസ്യ (45) ആണ് മരിച്ചത്.  രണ്ട് ദിവസം മുമ്പ് വിഷം കഴിച്ച് അവശനായ നിലയിൽ വയലിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ആദ്യം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും ഇന്നലെ മാനന്തവാടി വയനാട് മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു ഇന്ന് പുലർച്ചെയായിരുന്നു മരണം. 
വേനൽ മഴയിലും കാറ്റിലും അറുനൂറോളം നേന്ത്രവാഴകൾ നശിച്ചിരുന്നു.  ലക്ഷങ്ങളുടെ കടബാധ്യതയുണ്ടായിരുന്നു വെന്നും വാഴ കൃഷി നശിച്ചതോടെ വലിയ മനോവിഷമത്തിലായിരുന്നു വെന്നും ബന്ധുക്കൾ പറഞ്ഞു. 
മൃതദേഹം മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ '.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *