June 27, 2026

പുൽപ്പള്ളി ക്ഷീരോൽപ്പാദക സഹകരണ സംഘം :കിടാരി പാർക്കിന്റെ” ഒന്നാം വാർഷിക ആഘോഷം നടത്തി

0
IMG_20230504_130252.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപള്ളി: പുൽപ്പള്ളി ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റെ “കിടാരി പാർക്കിന്റെ” ഒന്നാം വാർഷിക ആഘോഷം നടത്തി. സംസ്ഥാന ക്ഷീര വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ സിൽവി മാത്യു “എന്റെ കിടാരി” പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഉഷാദേവിയും നിർവഹിച്ചു. ക്ഷീര കർഷകർക്ക് ഉള്ള ക്ളാസ് മിൽമ സീനിയർ സൂപ്പർ വൈസർ ഷിജോ മാത്യു നയിച്ചു. സംഘം പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലി അധ്യക്ഷത വഹിച്ചു. ക്ഷിര വികസന ഓഫീസർ അഭിലാഷ്, ഡയറക്ടർ യു.എൻ കുശൻ, സെക്രട്ടറി എം.ആർ ലതിക തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *