മഹിളാ കോണ്‍ഗ്രസ് വയനാട് ജില്ലാ പ്രസിഡണ്ടായി ജിനി തോമസ് ചുമതലയേറ്റു

കല്‍പ്പറ്റ: മഹിളാകോണ്‍ഗ്രസ് വയനാട് ജില്ലാ പ്രസിഡന്റായി ജിനിതോമസ് ചുമതലയേറ്റു. ഡി.സി.സി
ഓഫീസില്‍ നടന്ന ചടങ്ങില്‍ മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ചിന്നമ്മ ജോസ് അധ്യക്ഷത വഹിച്ച യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ.അബ്രഹാം ഉദ്ഘാടനം ചെയ്യ്തു. കെ.പി.സി.സി.മെമ്പർ പി.പി. ആലി മുഖ്യ പ്രഭാഷണം നടത്തി. ഷേർളി സെബാസ്റ്റ്യൻ, പുഷ്പലത സി,പി, കെ.ഇ.വിനയൻ, വി.എ.മജീദ്, ബിനു തോമസ്, ബി.സുരേഷ് ബാബു ജയ മുരളി, സീന ജോസ്, ഗ്ലാഡീസ് ചെറിയാൻ, ഗൗതം ഗോകുൽദാസ്, മീനാക്ഷി രാമൻ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് നടന്ന സ്ഥാനാരാഹോണ ചടങ്ങിൽ മഹിളാ കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡണ്ടായി ചുമതലയേറ്റ ജിനി തോമസ് മറുപടി പ്രസംഗം നടത്തി. പുല്‍പ്പള്ളി വേലിയമ്പം സ്വദേശിനിയാണ് ജിനി തോമസ്. യൂത്ത്‌കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി, ഐ എന്‍ ടി യു സി ജില്ലാ സെക്രട്ടറി, ഐ എന്‍ ടി യു സി ജില്ലാ വൈസ് പ്രസിഡന്റ്, മഹിളാകോണ്‍ഗ്രസ് ജില്ലാസെക്രട്ടറി, മഹിളാകോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.



Leave a Reply