കൽപ്പറ്റ നഗരസഭ ഹരിത കർമ്മ സേനയ്ക്ക് യൂണിഫോമും സുരക്ഷാ ഉപാധികളും വിതരണം ചെയ്തു

കൽപ്പറ്റ : കൽപ്പറ്റ നഗരസഭയുടെ ഹരിത കർമ്മ സേനയ്ക്കായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി യൂണിഫോമും സുരക്ഷാ ഉപാധികളും നഗരസഭയിൽ നടന്ന പ്രത്യേക ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. യൂണിഫോം, മാസ്ക്, സാനിറ്റൈസർ, ഷൂ, വെയിങ്ങ് മെഷീൻ, കയ്യുറ, റെയിൻ കോട്ട്, തൊപ്പികുട, തുടങ്ങിയവയാണ് വിതരണം ചെയ്തത്. ചടങ്ങ് ഉദ്ഘാടനം ചെയ്തു നഗരസഭ ചെയർമാൻ മുജീബ് കേയംതൊടി സംസാരിച്ചു. ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ നടത്തിപ്പിനെ കുറിച്ച് നഗരസഭാ സെക്രട്ടറി അലി അസർ എൻ കെ വിശദമായി സംസാരിച്ചു. നവകേരളം ജില്ലാ കോഡിനേറ്റർ സുരേഷ് ബാബു, ശുചിത്വമിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ അനൂപ്, നഗരസഭാ സ്റ്റാൻഡിങ് ചെയർപേഴ്സൺമാരായ അഡ്വ. ടി ജെ ഐസക്, അഡ്വക്കേറ്റ് എ പി മുസ്തഫ, ജൈന ജോയ്, ജനപ്രതിനിധികൾ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ഹരിതമസേന തുടങ്ങിയവർ സംബന്ധിച്ചു.



Leave a Reply