June 6, 2026

കടുവയെ ഉടൻ പിടികൂടുക : ബെന്നി കുറുമ്പാലക്കാട്ട്

0
IMG_20230504_180947.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :പുൽപ്പള്ളിയിൽ കഴിഞ്ഞ ഒരാഴ്ചയായി ഭീതിപരത്തിക്കൊണ്ടും,കർഷകരുടെ ജീവനോപാധിയായ വളർത്തുമൃഗങ്ങളെ കൊന്നൊടുക്കിയും വനത്തിൽനിന്നും കിലോമീറ്ററുകൾ അകലെയുള്ള ജനവാസകേന്ദ്രങ്ങളായ ആടിക്കൊല്ലി, ചേപ്പില, ഏരിയപ്പിള്ളി, അമ്പത്താറ്, ഷെഡ് തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥിരസാന്നിധ്യമായ കടുവയെ എത്രയുംവേഗം മയക്കുവെടിവെച്ചുപിടികൂടി നീക്കം ചെയ്യണമെന്ന് ജനതാദൾ (എസ്) ജില്ലാ സെക്രട്ടറി ബെന്നി കുറുമ്പാലക്കാട്ട് ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ഏരിയപ്പിള്ളി, ചേപ്പില, ആടിക്കൊല്ലി എന്നീ പ്രദേശങ്ങളിൽ നിന്നും വീടിനോട് ചേർന്നുള്ള കൂട്ടിൽനിന്നും 6-മാസം പ്രായമായ 2-പശുകുട്ടികളെയും, പ്രസവിക്കാറായ ആടിനെയും കടുവ കൊന്ന് ഭക്ഷിച്ചു. ഈ പ്രദേശത്തെ ജനങ്ങൾ വീട്ടിൽ നിന്നും പുറത്തിറങ്ങുവാൻ ഭയപ്പെടേണ്ട അവസ്ഥയിലാണ്. വേനൽ മഴലഭിച്ച് കൃഷിയിടത്തിൽ ജോലികൾ ചെയ്യാൻ സാധിക്കുന്നില്ല. രാവിലെ ആരാധനാലയങ്ങളിൽ പോകുന്നതിനോ, പാൽ അളക്കുന്നതിനോ, മാറ്റാവശ്യങ്ങൾക്കോ പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ് ഈ പ്രദേശത്ത് നിലവിലുള്ള ത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *