തൊഴിലാളി വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന കേന്ദ്രത്തിനെതിരെ പോരാട്ടം ശക്തമാക്കണം: യു.പോക്കർ
കല്‍പ്പറ്റ: തൊഴിലാളി വിരുദ്ധവും ജനവിരുദ്ധ വിരുദ്ധവുമായ നിലപാടുകളുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സര്‍ക്കാറിനെ താഴെ ഇറക്കാന്‍ തൊഴിലാളികളുടെ ഐക്യം അനിവാര്യമാണെന്ന് എസ്.ടി.യു.സംസ്ഥാന ജനറല്‍ സെക്രട്ടറി യു.പോക്കര് പ്രസ്താവിച്ചു. എസ്.ടി.യു.വിന്റെ അറുപത്തിയാറാം സ്ഥാപക ദിനത്തില്‍ എസ്.ടി.യു.വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യിത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സി.മൊയ്തീന് കുട്ടി അദ്ധ്യക്ഷത വഹിച്ചു.
ടി.ഹംസ സ്വാഗതം പറഞ്ഞു.ഇന്ത്യയില്‍ തൊഴിലാളി കളുടെ നൂറാം വാര്‍ഷികം പിന്നിടുമ്പോള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തൊഴിലാളി കള്‍ക്ക് യാതൊരു പരിഗണനയും നല്‍കുന്നില്ല.തൊഴിലാളികളോട് രണ്ട് സര്‍ക്കാറുകളും സ്വീകരിക്കുന്ന തെറ്റായ നിലപാടുകള്‍ ക്കെതിരെ ശക്തമായ പോരാട്ടം നടത്താന്‍ എസ്.ടി.യു.സജ്ജമാണെന്ന് യു.പോക്കര് അഭിപ്രായപ്പെട്ടു.
ഐന്‍ ടിയുസി ജില്ലാ പ്രസിഡണ്ട് പി.പി.ആലി; സി.ഐ.ടി.യു.ജില്ലാ സെക്രട്ടറി വി.വി.ബേബി; എഐടിയുസി ജില്ലാ സെക്രട്ടറി സ്റ്റാന്‍ലി; സി.കുഞ്ഞബ്ദുള്ള; പാറക്ക മമ്മൂട്ടി; എം.അലി; സി.മുഹമ്മദ് ഇസ്മായില്‍; എ.പി.ഹമീദ്; സി.അലവിക്കുട്ടി; റംല മുഹമ്മദ്; യു.സുലൈമാന്‍; പാറക്കല്‍ മുഹമ്മദ്; ഇഞ്ചി അബ്ദുള്ള; ശരീഫാ ടീച്ചര്‍; മുനവ്വര്‍ അഞ്ചുകുന്ന്; ആയിഷ ഉമ്മര്‍;കെ.അബ്ദുറഹിമാന് ; റഷീഫലി; ഹബീബ് റഹ് മാന്‍ ;ടി.പി.ജമാല്‍ ; കൊരുവില്അസീസ്; എന്നിവര്‍ സംസാരിച്ചു.






Leave a Reply