June 27, 2026

മുത്തങ്ങ കൈക്കൂലി കേസ് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു

0
IMG_20230506_090206.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുത്തങ്ങ : മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ മയക്കുമരുന്ന് ഉപയോഗിക്കാനുള്ള വസ്തുക്കളുമായി പിടികൂടിയ യുവാക്കളെ കൈക്കൂലി വാങ്ങി വിട്ടയച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.പ്രിവന്റീവ് ഓഫീസര്‍മാരായ പി.കെ പ്രഭാകരന്‍,കെ.വി ഷാജിമോന്‍,സിവില്‍ എക്സൈസ് ഓഫീസര്‍ കെ.കെ സുധീഷ് എന്നിവരെയാണ് എക്സൈസ് കമ്മീഷണര്‍ സസ്പെന്റ് ചെയ്തത്.ജില്ലാ പോലീസ് മേധാവിയുടേയും, വിജിലന്‍സിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.കോഴിക്കോട് സ്വദേശികളായ യുവാക്കളുടെ കാറില്‍ നിന്നായിരുന്നു എക്സൈസ് ഉദ്യോഗസ്ഥര്‍ മയക്കുമരുന്ന് ഉപയോഗിക്കാനുള്ള വസ്തുക്കള്‍ പിടികൂടിയത്. തുടര്‍ന്ന് 8000 രൂപ ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലാണ് നടപടി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *