June 27, 2026

സ്വാന്തന കേന്ദ്രം സമർപ്പിച്ചു

0
IMG_20230506_125618.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുതുശ്ശേരികടവ് : പുതുശ്ശേരികടവിൽ എസ് വൈ എസ് യൂണിറ്റ് കമ്മിറ്റി സംവിധാനിച്ച സ്വാന്തന കേന്ദ്രം എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി നാടിന് സമർപ്പിച്ചു. ഓക്സിജൻ കോൺസെൻട്രേറ്റർ ലോഞ്ചിംഗ് എസ് വൈ എസ് സംസ്ഥാന സ്വാന്തനം ചെയർമാൻ ഡോക്ടർ അബ്ദുസ്സലാം മുസ്‌ലിയാർ ദേവർശോല നടത്തി. സംസ്ഥാന നേതാക്കളായ സിദ്ദീഖ് സഖാഫി നേമം, ബഷീർ മാസ്റ്റർ പറവണ്ണൂർ, മുഹമ്മദലി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. സാന്ത്വനം സെക്രട്ടറി ഡോ. നൗഫൽ സഖാഫി അൽ അസ്ഹരി സ്വാഗതവും എസ് വൈ എസ് യൂണിറ്റ് പ്രസിഡണ്ട് സിറാജുദ്ധീൻ മുസ്‌ലിയാർ നന്ദിയും പറഞ്ഞു. അഹ്മദ് സഖാഫി അധ്യക്ഷത വഹിക്കുകയും ഉമർ സഖാഫി പ്രാർത്ഥനക്ക് നേതൃത്വം നൽകുകയും ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *