May 5, 2024

അഴകേറും എടവക’ ശുചീകരണ യജ്ഞം ആരംഭിച്ചു

0
Img 20230506 142533.jpg
ദ്വാരക: എടവക ഗ്രാമപഞ്ചായത്ത്, വലിച്ചെറിയൽ മുക്ത കേരളത്തിന്റെയും മഴക്കാലപൂർവ്വ ശുചീകരണത്തിന്റെയും ഭാഗമായി ' അഴകേറും എടവക' ശുചീകരണ , ബോധവൽക്കരണ പരിപാടിക്ക് നാലാം മൈലിൽ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ദ്വാരകയിൽ നിന്നും നാലാം മൈലിലേക്ക് വിളംബര ജാഥയും തുടർന്ന് ശുചീകരണ പ്രവർത്തനങ്ങളും നടന്നു. വൈസ് പ്രസിഡണ്ട്‌ ജംസീറ ശിഹാബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പ്രസിഡണ്ട് എച്ച്‌.ബി. പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 
           ദ്വാരക ഹയർ സെക്കന്ററി സ്കൂളിലെ എസ്.പി.സി, സ്കൗട്ട് യൂണിറ്റ് അംഗങ്ങൾ, ജനപ്രതിനിധികൾ,ഹരിത കർമസേന അംഗങ്ങൾ, ആശാ വർക്കർമാർ , ആരോഗ്യ വകുപ്പ് ജീവനക്കാർ, വ്യാപാരി പ്രതിനിധികൾ, ഗുരുകുലം കോളേജ് വിദ്യാർഥികൾ ചേർന്ന് നാലാം മൈൽ മുതൽ ദ്വാരക വരെ ശുചീകരണ പ്രവർത്തികൾ നടത്തി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശിഹാബ് അയാത്ത്, ജനപ്രതിനിധികളായ ഷിൽ സൺ മാത്യു, വിനോദ്‌ തോട്ടത്തിൽ, വൽസൺ എം.പി, ബ്രാൻ അഹമ്മദ് കുട്ടി,സി.എം.സന്തോഷ്, ഷറഫുന്നീസ.കെ, ജോജോ, ഷാജൻ ജോസ്, റംല കണിയാങ്കണ്ടി, ഹെൽത്ത് ഇൻസ്പെക്ടർ പ്രവീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബഷീർ, വി.ഇ.ഒ ഷൈജിത്ത് . വി.എം തുടങ്ങിയവർ പ്രസoഗിച്ചു.
മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ പിഴ ഈടാക്കുവാനും നിയമ നടപടി സ്വീകരിക്കുവാനും തീരുമാനിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *