November 5, 2026

കുടുംബശ്രീ കലോത്സവം: വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിന് കലാകിരീടം

0
ei94RQX4633.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി താലൂക്ക് കുടുംബശ്രീ കലോത്സവത്തിൽ കലാകിരീടം നേടി വെള്ളമുണ്ടഗ്രാമ പഞ്ചായത്ത്‌. എട്ട് പഞ്ചായത്തുകളിൽ നിന്നുള്ള സി.ഡി.എസ്സുകൾ മത്സരിച്ച കലോത്സവത്തിൽ 164 പോയിൻറ് നേടിയാണ് വെള്ളമുണ്ട സിഡിഎസ് ചാമ്പ്യന്മാരായത്. 105 പോയിൻറ് നേടിയ തൊണ്ടർനാട് സിഡിഎസ് രണ്ടാം സ്ഥാനവും 86 പോയിൻറ് നേടി പനമരം സിഡിഎസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തിരുവാതിരയും നാടകവും സംഘനൃത്തവും ഒപ്പനയുമെല്ലാം കലോത്സവത്തിൻ്റെ പ്രധാന ആകർഷണമായി മാറി. പനമരം ജി എൽ പി സ്കൂളിൽ നടന്ന സമാപന സമ്മേളനം പനമരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തോമസ് പാറ കാലായിൽ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി കെ ബാലസുബ്രഹ്മണ്യൻ, അസിസ്റ്റൻറ് ജില്ലാ മിഷൻ കോർഡിനേറ്റർ പി എം സലീന എന്നിവർ സംസാരിച്ചു. വൈത്തിരി താലൂക്ക് കലോത്സവം മെയ് 8, 9 തീയതികളിൽ മേപ്പാടി സെൻ്റ് ജോസഫ് സ്കൂളിൽ നടക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *