September 19, 2026

ഓർമ്മത്തണലിൽ ഇത്തിരി നേരം; പൂർവ വിദ്യാർത്ഥി സംഗമം 14 ന്

0
IMG_20230509_100823.jpg
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: ഗവ.ഹൈസ്കൂളിൽ നിന്നും 1996-97 വർഷം എസ്.എസ്.എൽ.സി പഠിച്ചിറങ്ങിയ പൂർവ വിദ്യാർത്ഥി സംഗമം മെയ് 14ന് നടക്കും. ഓർമ്മത്തണലിൽ ഇത്തിരി നേരം എന്ന പേരിലുള്ള സംഗമത്തിൽ അന്നത്തെ വിവിധ ഡിവിഷനുകളിൽ പഠിച്ചവർ ഒത്തുചേരും. അധ്യാപകരെ ചടങ്ങിൽ ആദരിക്കും.
വിവിധ സ്ഥലത്ത് ജോലി ചെയ്യുന്നവർ ,പ്രവാസികളായവർ ,സ്ഥലം മാറി താമസിക്കുന്നവരെയെല്ലാം കോർത്തിണക്കിയാണ് സംഗമം നടത്തുകയെന്ന് കോഡിനേറ്റർമാരായ ഷിബു രവീന്ദ്രൻ, വി.വി പ്രിയേഷ്, ഷിഹാബ് തേട്ടോളി എന്നിവർ അറിയിച്ചു. സംഗമത്തിന് ശേഷം തുടർ പരിപാടികൾ ആസൂത്രണം ചെയ്യും 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *