April 30, 2024

എൻ വൈ സി പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു

0
Img 20230509 101110.jpg
 

ബത്തേരി :എൻ വൈ സി പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു. രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിച്ചുവരുന്നു.,രാജ്യത്ത് എല്ലാം ശരിയാണെന്ന് അവകാശപ്പെടുന്ന കേന്ദ്രസർക്കാർ എന്തുകൊണ്ടാണ് ഇത്രയധികം പൗരന്മാർ പൗരത്വം ഉപേക്ഷിക്കുന്നത് എന്ന കാര്യം വിശദീകരിക്കണമെന്ന് എൻ സി പി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോ ആവശ്യപ്പെട്ടു.
 ബിജെപിയുടെ പ്രഖ്യാപനങ്ങൾ യഥാർത്ഥമാണെങ്കിൽ പൗരന്മാർ രാജ്യം വിടുന്ന പ്രവണത മാറേണ്ടിയിരിക്കുന്നു എന്ന് എൻസിപി നേതാവ് പറഞ്ഞു.
 രാജ്യവ്യാപകമായി തൊഴിലില്ലായ്മ നിരക്ക് മാർച്ചിലെ 7.8 ശതമാനത്തിൽ നിന്ന് ഏപ്രിലിൽ 8.11% ആയി ഉയർന്നു. ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യ ഇക്കണോമിയുടെ കണക്കുപ്രകാരം നഗരങ്ങളിലെ തൊഴിലില്ലായ്മ ഇതേ മാസത്തിൽ 8.51 നിന്ന് 9.81% ആയി ഉയർന്നപ്പോൾ ഗ്രാമപ്രദേശങ്ങളിൽ ഇത് ഒരു മാസം മുമ്പ് 7. 4 7 ൽ നിന്ന് 7.3 4% ആയി കുറഞ്ഞു.ബത്തേരി ലൂതറിൻ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന എൻ വൈ സി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തോമസ് കെ തോമസ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. എൻ വൈ സി ജില്ലാ പ്രസിഡന്റ് ജോയിപോൾ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി എൻ വൈ സി സംസ്ഥാന പ്രസിഡന്റ് പി ആർ സജിത്ത്, എൻ സി പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് പി എം സുരേഷ് ബാബു, കേരള വനം വികസന കോർപ്പറേഷൻ അധ്യക്ഷ ശ്രീമതി ലതിക സുഭാഷ്, എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി പി വി അജ്മൽ, എൻസിപി ജില്ലാ പ്രസിഡണ്ട് ശ്രീ കെ ബി പ്രേമാനന്ദൻ, എൻസിപി സംസ്ഥാന സെക്രട്ടറിമാരായ സിഎം ശിവരാമൻ, ഷാജി ചെറിയാൻ എന്നിവരും ജുവലേഷ് രവീന്ദ്രൻ, സിജിൻ സ്റ്റാലിൻ, എൽസ, വിജിത വിനു കുമാർ, ജോഷി ജോസഫ്, സുജിത്ത് പി എ, ഷൈജു കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *