April 20, 2024

മീനങ്ങാടി ഗ്രാമപഞ്ചായത്തിൽ പുതിയതായി ആരംഭിച്ച സിറ്റിസൺസ് ഫെസിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു

0
Img 20230509 182148.jpg
മീനങ്ങാടി :കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളും അപേക്ഷകൾ സമർപ്പിക്കുന്നതിന് ആവശ്യമായ രേഖകൾ സംബന്ദിച്ചുള്ള വിവരങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് സെന്ററിന്റെ ലക്ഷ്യം. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 'ഒപ്പമുണ്ട് ഉറപ്പാണ് ' ക്യാപ്ഷ നോടുകൂടിയാണ് സെൻറർ പ്രവർത്തിക്കുന്നത്. .പഞ്ചായത്തിലെ ടെക്നിക്കൽ അസിസ്റ്റൻ്റ് കെ.വി രാഗേഷിനെയാണ് ഫെസിലിറ്റേറ്ററായി നിയമിച്ചിട്ടുള്ളത്. കേന്ദ്ര- സംസ്ഥാന സർക്കാറുകൾ, വിവിധ വകുപ്പുകൾ, ഏജൻസികൾ, സർവ്വകലാശാലകൾ, ഭരണഘടനാ സ്ഥാപനങ്ങൾ തുടങ്ങിയവയിലൂടെ ലഭിക്കുന്ന മുഴുവൻ സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങളും ആവശ്യമായ നിർദ്ദേശങ്ങളും ഈ ഓഫിസിലൂടെ ലഭ്യമാക്കും. ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻമാരായ ബേബി വർഗ്ഗിസ്, ഉഷാ രാജേന്ദ്രൻ പി.വി.വേണുഗോപാൽ, ശാരദാമണി സനുഷ മധുസൂദനൻ ശാന്തി സുനിൽ ജിഷ്ണു കെ രാജൻ സെക്രട്ടറി എ.എം ബിജേഷ് പി.എസ് ബീത തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *