April 20, 2024

വെള്ളമുണ്ട – പുളിഞ്ഞാൽ – തേട്ടോളിപ്പടി റോഡ് പ്രവൃത്തി – മുസ്ലിം ലീഗ് വ്യാഴാഴ്ച കുറ്റ്യാടി റോഡ് ഉപരോധിക്കും

0
20230509 183336.jpg
മാനന്തവാടി: -പ്രധാനമന്ത്രി ഗ്രാമീണ റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിക്കുന്ന വെള്ളമുണ്ട പുളിഞ്ഞാൽ – മൊതക്കര തോട്ടോളിപ്പടി റോഡ് പണി ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതിഷേധിച്ച് പുളിഞ്ഞാൽ ശാഖ മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകർ വ്യാഴാഴ്ച രാവിലെ 10 മണിക്ക് തരുവണ – കുറ്റ്യാടി റോഡ് വെള്ളമുണ്ടയിൽ ഉപരോധിക്കും. ഒമ്പത് കോടി രൂപാ ചിലവിൽ 2018ൽ ടെണ്ടർ നൽകി 2021 ലാണ് പ്രവൃത്തി തുടങ്ങിയത്.10 മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡ് പല ഭാഗങ്ങളിലും കുത്തി പൊളിച്ചിട്ടിരിക്കുകയാണ്. പൊടി ശല്യം കൊണ്ട് പ്രദേശവാസികൾ എല്ലാം രോഗബാധിതരായി കഴിഞ്ഞു. സ്കൂളുകളിലും കോളേജുകളിലേക്കും മദ്രസകളിലേക്കും എത്തുന്ന പിഞ്ചുകുട്ടികൾ അടക്കമുള്ള വിദ്യാർത്ഥികൾ വിദ്യാലയങ്ങളിലേക്ക് എത്തുന്നത് പൊടിയിൽ കുളിച്ചാണ്.റോഡ് പണി ഇഴഞ്ഞു നീങ്ങുന്നതിനെതിരെ നിരവധി പരാതികൾ വിവിധ കോണുകളിൽ നൽകിയിട്ടും മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ഉണ്ടായിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കണ്ണിൽ പൊടിയിടാൻ ചില സ്ഥലങ്ങളിൽ വെള്ളം നനയ്ക്കുന്നുണ്ടെങ്കിലും. ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളം നനച്ച് പൊടിക്ക്ശമനം കാണാൻ കരാറുകാരൻ തയ്യാറാകുന്നില്ല.അധികൃതരുടെ ഒത്താശയോടെയാണ് ഇങ്ങനെ നടക്കുന്നതെന്നും ഇനിയും പ്രവൃത്തികൾ പൂർത്തിയാക്കിയില്ലെങ്കിൽ കരാറുകാരൻ്റെ വീടും പദ്ധതി നിർവ്വഹണ ഓഫീസും ഉപരോധിക്കുമെന്നും ലീഗ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അലുവ മമ്മൂട്ടി, ജബ്ബാർ ചയപ്പേരി, കെ.വി.മമ്മൂട്ടി, റഫീഖ് പുളിഞ്ഞാൽ, കെ.വി.അമ്മത് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *