June 27, 2026

കെ എസ് യു മെഡിക്കൽ വിംഗ് കൺവീനർ ആയ ഡോ വന്ദനയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചുകൊണ്ട് കെ എസ് യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

0
eiQB2OU66564.jpg
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: കെ എസ് യു മെഡിക്കൽ വിംഗ് കൺവീനർ ആയ ഡോ വന്ദനയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചുകൊണ്ട് കെ എസ് യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കെ എസ് യു ജില്ലാ പ്രസിഡന്റ് അഡ്വ ഗൗതം ഗോകുൽദാസ് അധ്യക്ഷത വഹിച്ചു.കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. യുവ ഡോകടർക്ക് ദാരുണ്യ അന്ത്യം ഉണ്ടായത് സർക്കാരിന്റെ അനാസ്ഥ മൂലമാണെന്നും മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.യൂത്ത് കോൺഗ്രസ് ജില്ലാ ഉപാധ്യക്ഷൻ അസീസ് വാളാട് ,മുബാരിഷ് ആയ്യാർ,അതുൽ തോമസ്,ശ്രീഹരി ശ്രീനിവാസൻ,ഹർഷൽ അമ്പലവയൽ,അർജുൻ മുണ്ടേരി ,മുഹമ്മദ് ഫെബിൻ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *