മാനന്തവാടിയിൽ സാധാരണക്കാരെ ലക്ഷ്യമാക്കി സ്വര്‍ണ്ണനിക്ഷേപ തട്ടിപ്പ്; ഇരകളായവർ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും
മാനന്തവാടി: കേരള ജനത എത്ര കൊണ്ടാലും കിട്ടിയാലും പഠിക്കില്ല എന്നതിന്നൂ ഉത്തമ ഉത്തഹരണമാണ് മാനന്തവാടിയിലെ സ്വര്‍ണ്ണനിക്ഷേപ തട്ടിപ്പ്. ഇതിന് മുൻപും എത്രയെത്ര വാർത്തകൾ നാം കേട്ടിട്ടുണ്ട്.സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് വിലയേക്കാള്‍ അയ്യായിരം രൂപ കുറച്ച്ഒരു വര്‍ഷകാലാവധിക്ക് ഉപഭോക്താക്കളില്‍ നിന്നും ശേഖരിക്കുകയും കാലാവധി കഴിയുന്ന മുറയ്ക്ക് നിക്ഷേപമായി നല്‍കിയ സ്വര്‍ണ്ണവും ലാഭവിഹിതവും നല്‍കുമെന്നാണ് വാഗ്ദാനത്തിൽ വിശ്വസിപ്പിച്ചു സാധാ ജനങ്ങളെ കപിളിപ്പിക്കുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നുള്ളതാണ് മറ്റൊരു വാസ്തവം. വഞ്ചിതരായവര്‍ ഇരുന്നൂറോളം പേരെന്നാണ് സൂചന. മക്കിയാട് കാഞ്ഞിരങ്ങാട് സ്വദേശികളും സഹോദരങ്ങളുമായ അഞ്ച് പേരും പ്രദേശവാസിയായ മറ്റൊരാളുമാണ് തട്ടിപ്പിന് പിന്നിലെന്നാണ് വിലയിരുത്തൽ. .മാനന്തവാടി നഗരസഭ ഇരുപത്തി ആറാം ഡിവിഷനില്‍ 927 നമ്പര്‍ കെട്ടിടത്തില്‍ എം.ആര്‍. ജ്വല്ലറി എന്ന പേരില്‍ നഗരസഭയില്‍ നിന്ന് ലൈസന്‍സ് നേടിയാണ് തട്ടിപ്പിന് വിശ്വാസ്യത നേടിയെടുത്തതെന്നും പരാതി.
ഇരകള്‍ക്ക് നഷ്ടമായത് രണ്ടായിരം പവനോളമെന്നും പരാതിയില്‍ പറയുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു വന്നിരുന്ന വാളാട് സ്വദേശി ഓട്ടോ ഡ്രൈവര്‍ മാനന്തവാടി ഡി.വൈ.എസ്.പി.ക്ക് പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് വിവരം പുറത്ത് വന്ന് തുടങ്ങിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഒരു വര്‍ഷ കാലാവധി കഴിഞ്ഞതോടെ വാളാട് സ്വദേശിയായ ഇടനിലക്കാരാനോട് സ്വര്‍ണ്ണ ഉടമകള്‍ ഉരുപ്പടികള്‍ തിരികെ ആവിശ്യപ്പെട്ടു. ഇടനിലക്കാരന്‍ നിക്ഷേപ ഉടമകളുമായി ബന്ധപ്പെട്ട് പല തവണ ചര്‍ച്ച നടത്തിയെങ്കിലും സ്വര്‍ണ്ണം തിരികെ ലഭിച്ചില്ല. ഇതിനിടയില്‍ ഇടനിലക്കാരനായ വാളാട് സ്വദേശി യേ വാഹനാപകടത്തില്‍ കൊലപ്പെടുത്താനും പ്രതികളെന്ന് സംശയിക്കുന്നവര്‍ ശ്രമിച്ചു.ഇടനിലക്കാരന്‍ തലനാരിഴയിടയിലാണ് രക്ഷപ്പെട്ടത്.വയനാട്, കോഴിക്കോട്, കണ്ണൂര്‍, കര്‍ണ്ണാടകയുടെ ഭാഗമായുള്ള കുട്ട- തമിഴ് നാട്ഊട്ടിയിലുള്ള നിരവധി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് തട്ടിപ്പിനിരയായിട്ടുള്ളത് '
Leave a Reply