April 28, 2024

അജൈവ മാലിന്യ പ്രകൃതി സൗഹൃദ കുട്ടകൾ സ്ഥാപിച്ചു

0
Img 20230512 090217.jpg
ബത്തേരി : നഗരത്തിൽ കടലാസോ പ്ലാസ്റ്റിക് കൂടുകളോ കളയണമെന്ന അത്യാവശ്യ സന്ദർഭം വന്നാൽ അവ നിക്ഷേപിക്കാനായി അജൈവ മാലിന്യ പ്രകൃതി സൗഹൃദ കുട്ടകൾ സ്ഥാപിച്ചു. ദിവസവും രാവിലെ 6നു ടൗണിന്റെ വിവിധ ഭാഗങ്ങളിൽ കുട്ടകൾ സ്ഥാപിക്കും. വൈകിട്ട് 6ന് ഹരിത കർമ സേന മാലിന്യം നീക്കം ചെയ്യുകയും ചെയ്യും. പകൽ നേരത്തു മാത്രമാകും കുട്ട നഗരത്തിൽ ഉണ്ടാവുക.
സ്കൂൾ തുറക്കുന്നതോടെ പലയിടത്തായി മാലിന്യം വലിച്ചെറിയാതിരിക്കുക എന്ന അവബോധം കുട്ടികളിൽ വളർത്തുകയാണു ല‌ക്ഷ്യം. അസംപ്ഷൻ ജം‍ക്‌ഷൻ മുതൽ കോട്ടക്കുന്ന് വരെ 25 കുട്ടകളാണു പകൽ നേരത്ത് ഉണ്ടാവുക. അഴകാർന്ന നഗരം ആനന്ദ ജീവിതം എന്ന മുദ്രാവാക്യത്തോടെ നഗരത്തിലെ ജീവിതനിലവാരം ഉയർത്തുക കൂടിയാണു ലക്ഷ്യം.പച്ച നിറത്തിലുള്ള കുട്ടകളാണു സ്ഥാപിച്ചത് നഗരസഭാധ്യക്ഷൻ ടി.കെ.രമേഷ് ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ എൽസി പൗലോസ്, സ്ഥിരം സമിതി അധ്യക്ഷരായ കെ. റഷീദ് പി.എസ്. ലിഷ. ഷാമില ജുനൈസ്, ക്ലീൻ സിറ്റി മാനേജർ സജി മാധവ്, ഹരിതകർമസേന കോ– ഓർഡിനേറ്റർ അൻസിൽ ജോൺ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *