September 18, 2026

പ്രകൃതിവിരുദ്ധ പീഡനം : യുവാവ് അറസ്റ്റിൽ

0
IMG_20230512_142217.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: പത്തു വയസുള്ള കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. വയനാട് മൊതക്കര വാളിപ്ലാക്കിൽ ജിതിൻ (27) ആണ് അറസ്റ്റിലായത്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് ജിതിൻ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നു. ഒരു മാസം മുമ്പും ഇതേ കുട്ടിയെ വീണ്ടും ജിതിൻ പീഡിപ്പിച്ചതായാണ് പരാതി. മാനസിക അസ്വസ്ഥകൾ അനുഭവപ്പെട്ട കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പനമരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി. സിജിത്ത്, സി.പി.ഒ.മാരായ കെ. ഷിഹാബ്, സി. വിനായകൻ, എം. ജയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *