September 17, 2026

ശിഹാബ് തങ്ങൾ കനിവ് ചാരിറ്റി സെൻ്റർ ഉദ്ഘാടനം 15 തിങ്കളാഴ്ച്ച

0
IMG_20230512_165846.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : എടവക രണ്ടേ നാലിൽ നിർമ്മിച്ച ശിഹാബ് തങ്ങൾ കനിവ് ചാരിറ്റി സെൻ്റർ  15 ന് (തിങ്കളാഴ്ച) ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച്  പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ കനിവ് പാലിയേറ്റീവ് റിലീഫ് കമ്മിറ്റി നിർമ്മിച്ച കെ.ടി.അമ്മദ് ഹാജി സ്മാരക സൗധം 15 ന് വൈകുന്നേരം മൂന്ന് മണിക്ക് സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.നാദാപുരം ടി.ടി.കെ.ഖദീജ ഹജ്ജുമ്മയുടെ സ്മരണക്കായി ടി.ടി.കെ.കുടുംബമാണ് കെട്ടിടം നിർമ്മിച്ച് നൽകിയത്.സമൂഹത്തിൽ ഏറെ ദുരിതമനുഭവിക്കുന്ന വരെ സഹായിക്കാനായി നിരവധി പദ്ധതികളാണ് കനിവ് ചാരിറ്റി സെൻ്റർ നടത്തിവരുന്നത്.നിർദ്ദനരായ രോഗികൾക്ക് സൗജന്യ മെഡിക്കൽ കിറ്റ് വിതരണം,
ആംബുലൻസ് സൗകര്യം, എല്ലാ വിധമെഡിക്കൽ ഉപകരണങ്ങളുടെയും സൗജന്യ വിതരണം, പ്രകൃതിസംരക്ഷണം, വിദ്യാഭ്യാസ സഹായങ്ങൾ ഏറെ ദുരിതമനുഭവിക്കുന്നവരെ കണ്ടെത്തി അവരെ സഹായിക്കാനായി കിറ്റ് വിതരണം, രോഗി പരിചരണം, തുടങ്ങി നിരവധി സാമൂഹിക സേവനങ്ങളാണ് കനിവ് നടത്തി വരുന്നത്. ഭാവിയിൽഡയാലി സസ് സെൻറർ,ഫിസിയോതെറാപ്പി സെൻ്റർ എന്നിവ തുടങ്ങുന്നതിനുള്ള പ്രാഥമിക നടപടികളും സ്വീകരിച്ചു വരുന്നുണ്ട്. ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.കെ.അഹമ്മദ് ഹാജി, ജനറൽ സിക്രട്ടറി ടി.മുഹമ്മദ്, ടി.ടി.കെ അമ്മദ് ഹാജി, പൂക്കോയ തങ്ങൾ ഹോസ്പിസ് സി.എഫ്.ഒ.ഡോ: എം.എ.അമീറലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, എടവക പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ, എന്നിവർ സംബന്ധിക്കും രാത്രി ഏഴ് മണിക്ക് ഉസ്താദ് ഖലീൽ ഹുദവി കാസർഗോഡ് മുഖ്യ പ്രഭാഷണം നടത്തും വാർത്ത സമ്മേളനത്തിൽ കനിവ് രക്ഷാധികാരി കെ.സി.അസീസ് കോറോം, പ്രസിഡണ്ട് കെ.ടി. അശ്രറഫ് ,ജനറൽ സിക്രട്ടറി നാസർ ചാലിൽ, ട്രഷറർ അസ്ഹറുദ്ധീൻ കല്ലായി, കെ.കെ.ഹാരിസ്, ഷമീർ എടവെട്ടൻ, ടി. നാസർ എന്നിവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *