കെ.ടി.അമ്മദ് ഹാജി സ്മാരക സൗധം ഉദ്ഘാടനം ചെയ്തു

മാനന്തവാടി: സമ്പത്ത് ഉണ്ടായത് കൊണ്ട് മാത്രം ഉന്നതനാവുന്നില്ലെന്നും അത് സാധാരണക്കാർക്കും നിർദ്ദനർക്കും വേണ്ടി ഉപകാരപ്പെടുത്തുന്നവരാണ് മാതൃകയും ഉന്നതരുമാവുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ.
എടവക രണ്ടേ നാലിൽ
ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ കനിവ് പാലിയേറ്റീവ് റിലീഫ് കമ്മിറ്റി നിർമ്മിച്ച കെ.ടി.അമ്മദ് ഹാജി സ്മാരക സൗധം
ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രസംഗിക്കുകയായിരുന്നു തങ്ങൾ.
മറ്റുള്ളവരുടെ ദുഃഖത്തിലും സന്തോഷത്തിലും പങ്ക് ചേരുന്നവർക്കേ ഒരു മനുഷ്യൻ്റെ കടമ പൂർത്തിയാക്കാൻ കഴിയൂ
ദുരിതമനുഭവിക്കുന്നവരുടെ പ്രയാസങ്ങൾക്ക് അത്താണിയായി മാറാൻ സാമൂഹ്യ സന്നദ്ധ സംഘടനകൾക്ക് കഴിയണം.
വേദനയും ദുരിതവും അനുഭവിക്കുകയും പ്രയാസപ്പെടുകയും ചെയ്യുന്ന നിരവധി കുടുംബങ്ങൾ വിവരം പുറത്ത് പറയാൻ മടി കാണിക്കുകയാണ്. അവരുടെ പ്രശ്നങ്ങൾ കേൾക്കാനും അതിന് പരിഹാരം കാണേണ്ടതും ഓരോരുത്തരുടെയും ബാദ്ധ്യതയാണ്.
കർമ്മങ്ങൾ കൊണ്ട് മാത്രം ഓരോരുത്തരുടെയും ബാദ്ധ്യതകൾ പൂർത്തിയാവുന്നില്ല. ഏറെ പിന്നോക്കത്തിലുള്ള ദുരിതമനുഭവിക്കുന്നവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടാൽ
മാത്രമേ ഓരോ വിശ്വാസിയുടെയും കടമകൾ പൂർത്തികരിക്കപ്പെടൂ എന്നും തങ്ങൾ പറഞ്ഞു.കനിവ് റിലീഫ് സെൻറർ പ്രസിഡണ്ട് കെ.ടി. അശ്രറഫ് അദ്ധ്യക്ഷത വഹിച്ചു.ഹാഫിള് സവാദ് ഫൈസി.എം.ടി.ഖിറാഅത്ത് നടത്തി.നാസർ ചാലിൽ സ്വാഗതം പറഞ്ഞു. അസ്ഹറുദ്ദീൻ കല്ലായി റിപ്പോർട്ട് അവതരിപ്പിച്ചു. ടി.ടി.കെ.അഹമ്മദ് ഹാജി നാദാപുരം, ജില്ലാ മുസ്ലിംലിം ലീഗ് പ്രസിഡണ്ട് കെ.കെ.അഹമ്മദ് ഹാജി, ഡോ: എം.എ.അമീറലി.എച്ച്.ബി. പ്രദീപ് മാസ്റ്റർ, ആശിഖ് വാഫി, കെ. ഹാരിസ്, സി.പി.മൊയ്തു ഹാജി, കെ.സി.അസീസ് കോറോം, ഹാരിസ് കാട്ടിക്കുളം, ശിഹാബ് മലബാർ, അബ്ദുൽ റഷീദ് പടയൻ വെട്ടൻ മമ്മൂട്ടി, അഹമ്മദ് കുട്ടി ബ്രാൻ, ചക്കര അബ്ദുള്ള ഹാജി, സുബൈർ മേപ്പാടി, ശിഹാബ് അയാത്ത്, ഷനൂദ്.വി, ജാഫർ അവറാൻ .നിസാം വള്ളി, ഹസ്ബുള്ള കടവത്ത്, എം.ടി.സിദ്ദീഖ്, കെ.കെ.ഹാരിസ്, കെ.ടി. റിഷാദ്, കെ.ടി.നസീർ, കെ.കെ.തങ്ങൾ, സി.എച്ച്.അഹമ്മദ് ഹാജി, ഉണ്യാൻ കുട്ടി ഹാജി, ഖാലിദ് മുതുവോടൻ സയ്യിദ് ഗഫൂർ തങ്ങൾ, ഷമീർ എടവെട്ടൻ, കെ.ടി.സുബൈർ, അർഷാദ് കെ.കെ.എന്നിവർ സംബന്ധിച്ചു.സലാം മണ്ണാർ നന്ദി പറഞ്ഞു.നാദാപുരം ടി.ടി.കെ.ഖദീജ ഹജ്ജുമ്മയുടെ സ്മരണക്കായി ടി.ടി.കെ.കുടുംബമാണ് കെട്ടിടം നിർമ്മിച്ച് നൽകിയത്.



Leave a Reply