June 27, 2026

അധ്യാപകര്‍ക്കുള്ള പരിശീലനം തുടങ്ങി

0
IMG_20230517_192331.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി :പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള മാനന്തവാടി ബിആര്‍സിയുടെ നേതൃത്വത്തില്‍ മാനന്തവാടി ഉപജില്ലയിലെ എല്‍.പി, യു.പി അധ്യാപകര്‍ക്കായി സംഘടിപ്പിക്കുന്ന അധ്യാപക ശാക്തീകരണ പരിശീലനം തുടങ്ങി. മാനന്തവാടി ജി.യു.പിയില്‍ നടക്കുന്ന പരിശീലനം മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലിയും എല്‍.എഫ് യു.പി.സ്‌കൂളില്‍ നടക്കുന്ന പരിശീലനം മാനന്തവാടി ക്ഷേമക്കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാലും ദ്വാരക ടെക്നിക്കല്‍ ഹെസ്‌കൂളില്‍ നടക്കുന്ന പരിശീലനം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപും ഉദ്ഘാടനം ചെയ്തു. 
രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന പരിശീലനത്തില്‍ മൂന്ന് കേന്ദ്രങ്ങളിലായി രണ്ടായിരത്തോളം അധ്യാപകര്‍ പങ്കെടുക്കും. മാനന്തവാടി വിദ്യാഭ്യാസ ഓഫീസര്‍ എം.എം ഗണേഷ് ബിപിസി കെ.കെ സുരേഷ്, ട്രെയിനര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *