June 28, 2026

ദർസുകൾ മാനവ സംസ്കരണത്തിന്റെ പണിപ്പുര: സയ്യിദ് അലി ബാഫഖി തങ്ങൾ

0
IMG-20230520-WA0007.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം:സംസ്‌കാര സമ്പുഷ്ടവും സൗഹാർദപരവുമായ സമൂഹ നിര്‍മിതിയില്‍ ദര്‍സുകളുടെ പങ്ക് ഒഴിച്ചു കൂടാനാകാത്തതാണെന്നും
മാനവ സംസ്‌കരണത്തിന്റെ പണിപ്പുരകളാണ് ദര്‍സ് സംവിധാനമെന്നും സമസ്ത കേരള ജംഇയ്യതുൽ ഉലമ വൈസ് പ്രസിഡന്റും സുൽതാനുൽ ഹിന്ദ് അവാർഡ് ജേതാവുമായ സയ്യിദ് അലി ബാഫഖി തങ്ങൾ പറഞ്ഞു.
പനമരം ബദ്റുൽ ഹുദയിൽ ദർസ് പഠനാരംഭം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മുഖ്യാതിഥിയായിരുന്നു. ബദ്റുൽ ഹുദാ ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി അധ്യക്ഷത വഹിച്ചു. ഇബ്രാഹീം സഖാഫി, പ്രിൻസിപ്പാൾ നൗഫൽ അഹ്സനി പെരുന്തട്ട , ഹാഫിള് അബ്ദുൽ ഹകീം അദനി, മുഹമ്മദ് ഫായിസ് അദനി, വി.ഹംസ, തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *