October 11, 2026

മന്ത്രി കെ.എന്‍ ബാലഗോപാല്‍ നാളെ ജില്ലയില്‍

0
IMG_20230522_183206.jpg
By ന്യൂസ് വയനാട് ബ്യൂറോ
  കൽപ്പറ്റ :ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നാളെ ചൊവ്വ ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. വൈകീട്ട് 3 ന് നടവയലില്‍ നിര്‍മ്മിച്ച സബ് ട്രഷറി കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്യും.എം.എല്‍.എമാരായ ഒ.ആര്‍ കേളു, ഐ.സി ബാലകൃഷ്ണന്‍, ടി. സിദ്ദീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകീട്ട് 4.30 ന് കുഞ്ഞോം എ.യു.പി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും. ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിക്കും. ആധുനിക സൗകര്യങ്ങളോട് കൂടി 3 കോടി രൂപ ചിലവില്‍ മാനേജ്മെന്റ് നിര്‍മ്മിച്ച 12 ക്ലാസ് മുറികള്‍ അടങ്ങുന്ന കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിക്കുന്നത്. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ബേബി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജിയും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *