April 23, 2024

സ്വന്തം വകുപ്പിലെ പ്രശ്നങ്ങൾ പരിഹരിച്ചിട്ടു മതി എ ഐ വൈ എഫ് വനം വകുപ്പ് മന്ത്രിക്ക് ട്രെയിനിങ് കൊടുക്കുന്നത്: എൻ വൈ സി വയനാട് ജില്ലാ കമ്മിറ്റി

0
Img 20230522 182721.jpg
    കൽപ്പറ്റ : കേന്ദ്ര നിയമത്തിലെ സാങ്കേതികത്വവും അനുകൂലമായ വ്യവസ്ഥകളും ഉപയോഗിക്കുന്നത് എങ്ങനെ ആണ് എന്ന് ഉള്ളത് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് എ ഐ വൈ എഫ് ട്രെയിനിങ് കൊടുക്കേണ്ട ആവശ്യമില്ല എന്ന് എൻ വൈ സി വയനാട് ജില്ലാ കമ്മിറ്റി. സാധാരണക്കാരായ മനുഷ്യരുടെ വിഷമങ്ങളും പ്രയാസങ്ങളും മനസ്സിലാക്കി അവരെ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് പോകുന്ന വനംവകുപ്പ് മന്ത്രിയെ മോശക്കാരൻ ആണ് എന്ന് സമൂഹത്തിൽ ചിത്രീകരിക്കാനുള്ള എ ഐ വൈ എഫിന്റെ ശ്രമങ്ങൾ നടക്കില്ല. സത്യമല്ലാത്ത കഥകൾ ഉണ്ടാക്കി ഇടതുപക്ഷ സർക്കാരിനെ സമൂഹത്തിൽ താറടിച്ചു കാണിക്കാനുള്ള എ ഐ വൈ എഫിന്റെ നുണപ്രചരണങ്ങൾ നടക്കില്ല. കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ റേഷൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കുന്നതിന് വേണ്ടിയുള്ള ഒരു നടപടികളും സ്വീകരിക്കുവാൻ എ ഐ വൈ എഫിന് സാധിച്ചിട്ടില്ല. സ്വന്തം വകുപ്പിലെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ പോലും എ ഐ വൈ എഫ്ന് സാധിക്കുന്നില്ല അതിനുള്ള ഒരു പരിഹാരം എത്രയും പെട്ടെന്ന് നടപ്പാക്കുവാനും എൻ വൈ സി വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നു… ഇങ്ങനെയുള്ള പ്രസ്താവനകളും നിലപാടുകളും തിരുത്താൻ എ ഐ വൈ എഫ് നേതൃത്വം തയ്യാറാകണമെന്ന് എൻ വൈ സി വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.എൻ വൈ സി വയനാട് ജില്ലാ പ്രസിഡന്റ് ജോയ് പോളിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോഷി ജോസഫ്, സുജിത്ത് പി എ, പ്രതീഷ് ബി, അബു ബത്തേരി, സിജി ആന്റണി, വിഷ്ണു ജി, ജ്യോതിഷ് കേണിച്ചിറ, നിതീഷ് പുൽപ്പള്ളി, അരുൺ പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *