June 27, 2026

ഷീന ദിനേശനെ മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് അനുമോദിച്ചു

0
20230522_200917.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : ദക്ഷിണ കൊറിയയിൽ നടന്നഏഷ്യൻ പസഫിക്
മാസ്റ്റേഴ്സ് ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി രണ്ടു വെള്ളിമെടലുകൾ നേടിയ വയനാട് മാനന്തവാടി വെള്ളമുണ്ട സ്വദേശിനി ഷീന ദിനേശനെ മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് അനുമോദിച്ചു.
യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ശിഹാബ് മലബാർ
ഷാൾ അണിയിച്ചു.
പ്രൊജക്റ്റ് വിഷൻ ജില്ലാ കോഡിനേറ്റർ റഷീന സുബൈർ, പ്രോജക്ട് വിഷൻ വയനാട് ജില്ല മെമ്പർമാരായ ജംഷീദ് കിഴക്കയിൽ, സുബൈർ മാനന്തവാടി, സിറാജുദ്ദീൻ കമ്പളക്കാട്, എന്നിവർ ചേർന്ന് മാനന്തവാടി ബസ്റ്റാൻഡിൽ വന്നിറങ്ങിയ മെഡൽ ജേതാവിനെ സ്വീകരിച്ചു.
ഇന്ത്യക്ക് വേണ്ടി വിവിധ മത്സരങ്ങളിൽ നിരവധി മെഡലുകൾ വാരിക്കൂട്ടിയ 
ഈ കായിക താരത്തെ
ഗവൺമെൻ്റ് സംവിധാനങ്ങളുടെ ഭാഗത്ത് നിന്ന് തിരിഞ്ഞ് നോക്കാത്ത അവസ്ഥയാണ്.
ജില്ലാ സ്പോർട്ട്സ് കൗൺസിൽ സംസ്ഥാന സ്പോർട്ട്സ് കൗൺസിൽ
എന്നിവരുടെ ഭാഗത്ത് നിന്നു
പോലും ഒരു സഹായവും ഇവർക്ക് ഇതുവരെ ലഭ്യമായിട്ടില്ല.
ഉദാരമനസ്കരുടേയും
വിവിധ സംഘടനകളുടേയും സഹായം കൊണ്ടാണ് ഇവർ ഇതുവരെ മത്സരങ്ങളിൽ പങ്കെടുക്കുത്തത്.
ഇത്തരം കായിക മേഖലയോടുള്ള സർക്കാരിൻ്റെ 
പിടിപ്പുകേടും
കടുത്ത അവഗണനക്കുമെതിരെ
യൂത്ത് ലീഗിൻ്റെ ശക്തമായ
പ്രതിഷേധം രേഖപ്പെടുത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *