കാറിനടിയിൽപ്പെട്ട് യുവാവ് മരിച്ചു

മീനങ്ങാടി :കാറിനടിയിൽപ്പെട്ട് യുവാവ് മരിച്ചു.സെൻ്റർ വരദൂരിലെ ലോറി ഡ്രൈവർ പ്രസീത ഭവനിൽ പ്രദീപ് എന്ന സമ്പത്തിൻ്റെ മകൻ അഖിൽ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടം. ചൗണ്ടേരിയിൽ റോഡരികിൽ ഇരിക്കുന്ന അഖിലിന്റെ ദേഹത്ത് കൂടെ കാർ കയറിയിറങ്ങിയാണ് മരണപ്പെട്ടത്. കൽപ്പറ്റയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



Leave a Reply