April 28, 2024

വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന പിന്‍വലിക്കണം: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ

0
Img 20230523 074557.jpg
ബത്തേരി: ആദിവാസി ജില്ലയായ വയനാട്ടില്‍ പ്ലസ്‌വണ്‍ സയന്‍സ് ഗ്രൂപ്പുകള്‍ക്ക് സീറ്റുകള്‍ അനുവദിക്കേണ്ട ആവശ്യമില്ലെന്നും ആര്‍ട്‌സ് വിഷയങ്ങള്‍ക്ക് സീറ്റുകള്‍ അനുവദിച്ചാല്‍ മതിയെന്നുള്ള സംസ്ഥാന വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന അദ്ദേഹം സ്വമേധയാ പിന്‍വലിക്കണമെന്ന് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളെ വിദ്യാഭ്യാസപരമായി വളര്‍ത്തിക്കൊണ്ടു വരേണ്ട, അവരെ കഴിവുകളെ പരിപോഷിപ്പിക്കേണ്ട കാലഘട്ടത്തില്‍ വിദ്യാഭ്യാസമന്ത്രിയുടെ ഇത്തരത്തിലുള്ള പ്രസ്താവന അനുചിതമാണ്. വയനാട്ടിലെ വിദ്യാര്‍ഥികള്‍ക്ക് ഇവിടെ തന്നെ പഠിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് സര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ടത്. ഈ സാഹചര്യത്തില്‍ പ്രസ്താവന പിന്‍വലിച്ചുകൊണ്ട് ജില്ലക്കായി മറ്റ് വിഷയങ്ങള്‍ക്കൊപ്പം കൂടുതല്‍ സയന്‍സ് സീറ്റുകളും അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *