April 19, 2024

വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്ഥാവന ഭരണഘടനാ ലംഘനം മന്ത്രി രാജിവെക്കണം: പി .സുധീർ

0
20230523 193158.jpg
കൽപ്പറ്റ: വയനാട്ടിൽ കൂടുതൽ ആദിവാസി കുട്ടികളായതിനാൽ പ്ലസ്ടുവിന് സയൻസ് ഗ്രൂപ്പ് അനുവദിക്കേണ്ടതില്ലെന്ന വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ പ്രസ്ഥാവന ഭരണഘടനാവിരുദ്ധമാണെന്നും, ആദിവാസി പൗരൻമാരെ രണ്ടാം നിരപൗരൻമാരായാണ് സംസ്ഥാന സർക്കാർ കാണുന്നതെന്നും ഇത് സത്യപ്രതിഞ്ജാ ലംഘനം നടത്തിയ മന്ത്രി രാജിവെക്കണമെന്നും കൽപ്പറ്റ കളക്ടറേറ്റിന് മുന്നിൽ പട്ടികവർഗ മോർച്ച നടത്തിയ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ പറഞ്ഞു.
ആദിവാസി വിഭാഗത്തിനോട് കടുത്ത അവഗണനയും, കൊടിയ വഞ്ചനയുമാണ് പിണറായി സർക്കാർ കാണിക്കുന്നത് അതിൻ്റെ അവസാനത്തെ ഉദാഹരണം മാത്രമാണ് ഏറ്റവും ഒടുവിൽ വിദ്യാഭ്യാസ മന്ത്രി നടത്തിയിരിക്കുന്നത്. ആദിവാസി വിഭാഗത്തിൽ നിന്ന് ഭാവിയിൽ ആരും തന്നെ ഡോക്ടർമാരൊ, എഞ്ചിനീയർമാരൊ ഉണ്ടാകേണ്ടതില്ലെന്നാണോ ഇടത് പക്ഷത്തിൻ്റെ നയമെന്ന് വ്യക്തമാക്കണം.
വയനാട് ജില്ലയിൽ സയൻസ് ഗ്രൂപ്പ് ഉൾപ്പെടെ പഠിക്കാനുള്ള മികച്ച സൗകര്യം ഉണ്ടാക്കിക്കൊടുക്കണം. ഗോത്ര സാരഥി പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാർ പിൻമറിയതിനാൽ കുട്ടികൾക്ക് സ്കൂളിൽ പോകാനുള്ള സാഹചര്യമാണുള്ളത്. സ്കൂൾ കോളേജ് തലങ്ങളിൽ പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് 50% ത്തിന് മുകളിലാണ് നിലവിലുള്ള കുട്ടികൾക്ക് 3 വർഷമായി ലംപ് സം
ഗ്രാൻറും, സ്റ്റൈഫൻ്റും വിതരണം ചെയ്യുന്നില്ല. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 2500 ലധികം പട്ടികവർഗ വിദ്യാർത്ഥിനികളാണ് ലൈംഗീകചൂഷണത്തിനിരയായത് ഇതിനൊന്നും പരിഹാരം കാണാൻ സംസ്ഥാന സർക്കാറിനായിട്ടില്ല. ആദിവാസി സമൂഹത്തെ മുഴുവൻ അപമാനിച്ച ശിവൻകുട്ടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ സർക്കാർ തയ്യാറാകണമെന്നും സുധീർ പറഞ്ഞു. പട്ടികവർഗ്ഗ മോർച്ച ജില്ലാ പ്രസിഡണ്ട് സി.എ ബാബു അദ്ധ്യക്ഷത വഹിച്ചു, പട്ടികവർഗ്ഗ മോർച്ച സംസ്ഥാന പ്രസിഡണ്ട് പള്ളിയറ മുകുന്ദൻ, ബി.ജെ.പി ജില്ലാ പ്രസിഡണ്ട് കെ.പി മധു, ജനറൽ സെക്രട്ടറിമാരായ കെ.ശ്രീനിവാസൻ, പ്രശാന്ത് മലവയൽ ,എൻ.കെ രാമനാഥൻ, എ.എസ് കവിത, രാമൻ തരിയോട് എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *