ഇസ്‌ലാം വിഭാവനം ചെയ്യുന്ന സഹിഷ്ണുത പഠിപ്പിക്കലും പ്രചരിപ്പിക്കലുമാണ് സമസ്തയുടെ വഴി: സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി

മുട്ടില്‍ : ലോകത്ത് ഇസ്‌ലാം വിഭാവനം ചെയ്യുന്ന സഹിഷ്ണുതയുടെ പാഠങ്ങള്‍ പഠിപ്പിക്കലും പ്രചരിപ്പിക്കലുമാണ് സമസ്തയുടെ വഴിയെന്ന് സുന്നി യുവജന സംഘം (എസ്.വൈ.എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പറഞ്ഞു. എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ജാഗരണ യാത്രയ്ക്ക് വയനാട്ടില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സംഘര്‍ഷങ്ങള്‍ കലുഷിതമാക്കുന്ന ലോകത്തെ നിലവിലെ സാഹചര്യത്തില്‍ സഹിഷ്ണുതയാണ് എല്ലാവരും പരസ്പരം കൈമാറേണ്ടത്. ഈ വിഷയത്തില്‍ വലിയ സംഭാവന ചെയ്ത പ്രസ്ഥാനമാണ് സമസ്തയെന്നും സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ ശാന്തി യാത്ര ഇതില്‍ എടുത്ത് പറയേണ്ടതാണെന്നും വര്‍ത്തമാന കാലത്ത് ഈ ദൗത്യം നിര്‍വഹിക്കാന്‍ പ്രവര്‍ത്തകര്‍ തയാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.വൈ.എസ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയുടെ നേതൃത്വത്തില്‍ ജില്ലയിലെത്തിയ ജാഗരണ യാത്രയ്ക്ക് ഊഷ്മള സ്വീകരണമാണ് നല്‍കിയത്. മുട്ടില്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ (പിണങ്ങോട് അബൂബക്കര്‍ സാഹിബ് നഗര്‍) ഒരുക്കിയ പരിപാടി പ്രതിനിധികളുടെ പ്രാതിനിധ്യം സ്വീകരണ സമ്മേളനത്തിന്റെ മാറ്റുകൂട്ടി. സമസ്ത കേന്ദ്ര മുശാവറ മെംബര്‍ വി. മൂസക്കോയ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇബ്രാഹീം ഫൈസി പേരാല്‍ അധ്യക്ഷനായി.



Leave a Reply