June 3, 2023

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയണൽ കൺവെൻഷൻ മെയ് 26 ന് തുടങ്ങും

0
IMG_20230524_074425.jpg
കൽപ്പറ്റ: ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയണൽ കൺവെൻഷൻ മെയ് 26 മുതൽ തുർക്കി റോഡിലുള്ള ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും.വൈകിട്ട് ആറിന് ദാനിയേൽ നീലഗിരിയുടെ നേതൃത്വത്തിൽ ശാരോൻ കൊയറിൻ്റെ ഗാനാലാപനങ്ങളോടെ തുടക്കമാകും. റീജിയൺ പ്രസിഡണ്ട് പാസ്റ്റർ മാത്യൂസ് ദാനിയേൽ ഉദ്ഘാടനം ചെയ്യും. ഹെൻട്രി മാത്യൂസ് , റെജി മാത്യൂ ശാസ്താംകോട്ട , ജോൺ വർഗ്ഗീസ് എന്നിവർ പ്രസംഗിക്കും.
27 ന് ശനിയാഴ്ച രാവിലെ പത്തിന് വനിതാ സമ്മേളനവും 
ഉച്ച കഴിഞ്ഞ് 2.30 ന് സി.ഇ.എം യുവജന – സണ്ടേസ്കൂൾ സമ്മേളനവും നടക്കും.
28 ന് ഞായറാഴ്ച പൊതുസഭായോഗത്തോടും കർത്തൃ മേശയോടും കൂടെ പര്യവസാനിക്കും. മലബാറിലെ ആറ് ജില്ലക
കാസറഗോഡ് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ നിന്നും നീലഗിരി ജില്ലയിൽ നിന്നും പാസ്റ്റർമാരും സഭാ പ്രതിനിധികളും സംബന്ധിക്കുമെന്ന് മീഡിയാ കൺവീനർ പാസ്റ്റർ കെ.ജെ.ജോബ് അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *