സ്വകാര്യ ബസ്സുടമകൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു

ബത്തേരി:ഏറെ പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന സ്വകാര്യ ബസ്സുടമകൾ പ്രക്ഷോഭത്തിനൊരുങ്ങുന്നതിന്റെ ഭാഗമായി തൃശൂരിൽ നടക്കുന്ന സംസ്ഥാന കൺ വെഷനിൽ പങ്കെടുക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ദീർഘകാലമായി സർവ്വീസ് നടത്തി കൊണ്ടിരിക്കുന്ന സ്വകാര്യ ബസ്സുടമകളുടെ
പെർമിറ്റ് സ്വിഫ്റ്റ്
ബസ്സിന് വേണ്ടി പിടിച്ചെടുക്കാൻ ഉള്ള നീക്കം പിൻവലിക്കുക, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കുക,
കെ.എസ്. ആർ. ടി.സി.യിലും വിദ്യാർത്ഥികൾക്ക് കൺസെഷൻ അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസ്സുടമകൾ സമരത്തിനൊരുങ്ങുന്നത്.ജില്ലാ പ്രസിഡൻറ്പി.കെ. ഹരിദാസ്, ജനറൽ സെക്രട്ടറി എം. എം. രജ്ഞിത്ത് റാം, സി. എ.മാത്യൂ, പി.കെ. രാജശേഖരൻ,
പി.വി. ജോർജ്, സോണ വർഗ്ഗീസ്,
പി.കെ. പ്രേമൻ,എ.വി. പൗലോസ്
എന്നിവർ യോഗത്തിൽ
സംസാരിച്ചു.



Leave a Reply