ഏകമാനവികതയെ തകർക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ കരുതിയിരിക്കുക;കെ. എൻ. എം സംസ്ഥാന ഉപാധ്യക്ഷൻ

മുട്ടിൽ : മനുഷ്യ ബന്ധങ്ങൾ സൗഹൃദത്തിലൂടെ നിലനിർത്തിക്കൊണ്ട് ഏക മാനവിക സമൂഹത്തെ സൃഷ്ടിക്കാനാണ് വേദഗ്രന്ഥങ്ങൾ ആവശ്യപ്പെടുന്നത്. അതിനു വിരുദ്ധമായി വെറുപ്പിന്റെ രാഷ്ട്രീയമുപയോഗിച്ചുകൊണ്ട് മാനവികതയെ തകർക്കുന്ന ഫാസിസ്റ്റ് തന്ത്രങ്ങളെ കരുതിയിരിക്കണമെന്ന് കെ. എൻ. എം സംസ്ഥാന ഉപാധ്യക്ഷൻ കെ എം സൈതലവി എൻജിനീയർ അഭിപ്രായപ്പെട്ടു. ജാതീയതയും വർഗീയതയും വേദഗ്രന്ഥങ്ങൾക്ക് അന്യമാണെന്നും വർഗീയമായി ചിന്തിക്കുന്നത് മത വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ജില്ലാതല പ്രചരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സ്വാഗതസംഘം ചെയർമാൻ എസ് അബ്ദുൽ സലീം അധ്യക്ഷതവഹിച്ചു. ഐ. എസ് .എം സംസ്ഥാന പ്രസിഡണ്ട് സഹൽ കെ , കെ .എൻ .എം സംസ്ഥാന സെക്രട്ടറി അബ്ദുൽ ലത്തീഫ് കരുമ്പിലാക്കൽ, കെ. എൻ .എം ജില്ലാ സെക്രട്ടറി അബ്ദുസ്സലാം സ്വലാഹി, ഡോ. റഫീഖ് ഫൈസി, ബഷീർ സലാഹി , ഷെരീഫ് കാക്കവയൽ എന്നിവർ പ്രസംഗിച്ചു.



Leave a Reply