വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം നല്‍കി
കൊളഗപ്പാറ: ചൂരിമല എവര്‍ഗ്രീന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും ബത്തേരി റിയല്‍ ഇന്‍ഫോടെക് കമ്പ്യൂട്ടര്‍ എഡ്യൂക്കേഷനും സംയുക്തമായി തിരഞ്ഞെടുക്കപ്പെട്ട 20 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം നല്‍കി. എവര്‍ഗ്രീന്‍ ക്ലബ്ബില്‍ വെച്ച് നടന്ന പരിശീലന ക്യാമ്പില്‍ കമ്പ്യൂട്ടര്‍ അധ്യാപികമാരായ നാഫിയ, വീണ എന്നിവര്‍ ക്ലാസുകളെടുത്തു. സമാപന യോഗത്തില്‍ ക്ലാസുകള്‍ എടുത്ത അധ്യാപികമാരെ ആദരിച്ചു.നിഖില ജോയ്, നിതിന്‍ ടി.എം, വിനോദ് അണിമംഗലത്ത്, നാഫിയ, സാറാ മെറിന്‍ സാലു,സന്ധ്യ സജി, സിബി ഇ. ജെ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Leave a Reply