June 26, 2026

മാനന്തവാടി നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി മേറ്റുമാരുടെ യോഗം നടത്തി

0
IMG_20230527_193206.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :മാനന്തവാടി നഗരസഭയിലെ 2023-24 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനും മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തികളുടെ ഭാഗമായുള്ള പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്നതിന്റെയും മുന്നോടിയായി അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ മേറ്റുമാരുടെ യോഗം ചേര്‍ന്നു. യോഗം നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. പ്രരാംഭഘട്ടത്തില്‍ തോടുകളുടെ നവീകരണം, നീര്‍ച്ചാല്‍ നവീകരണം എന്നീ പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്നതുമായ് ബന്ധപ്പെട്ട മേറ്റുമാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.വി.എസ് മൂസ, കൗണ്‍സിലര്‍മാരായ പി.വി ജോര്‍ജ്, ബാബു പുളിക്കല്‍, വി.യു ജോയ്, ബെന്നി, ഷിബു ജോര്‍ജ്, മാര്‍ഗ്ഗരറ്റ് തോമസ്, ലൈല സജി, റ്റിജി ജോണ്‍സന്‍, രമ മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *