അടിയന്തിര ധനസഹായം അനുവദിക്കണം :യൂത്ത് കോൺഗ്രസ്

തിരുനെല്ലി :തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡ് അരമംഗലം മുകുന്ദമന്ദിരത്തിൽ പി കെ തിമപ്പൻ കാർഷിക കട ബാധ്യതമൂലം ആത്മഹത്യ ചെയ്യേണ്ടി വന്നത് സർക്കാരിന്റെ കർഷക ദ്രോഹ നടപടിയുടെ അവസാനത്തെ ഉദാഹരണമാണെന്ന് യൂത്ത് കോൺഗ്രസ് തിരുനെല്ലി മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.കടബാധ്യതമൂലം ആത്മഹത്യാ ചെയ്യേണ്ടി വന്ന കർഷകന്റെ കുടുംബത്തിന് അടിയന്തിര സഹായം അനുവദിക്കണമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ ആവിശ്യപെട്ടു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഷംസീർ അരണപ്പാറ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ഉദയ്ഫ തോൽപ്പെട്ടി ആദ്യക്ഷത വഹിച്ചു. സഞ്ജയ് കൃഷ്ണ, റഹീഷ് ടി എ, ദിനേശ് കൊട്ടിയൂർ, നൗഫൽ. ആർ, ഷനൂപ് കെ എം, വിനോദ് അത്തിപ്പാളി, ഷകീബ് കെ എം എന്നിവർ സംസാരിച്ചു.



Leave a Reply