March 28, 2024

വയനാട് ജില്ല സിക്കിൾ സെൽ അനീമിയ പേഷ്യന്റ് യൂണിയൻ ജില്ലാ കമ്മിറ്റി രൂപീകരിച്ചു

0
Img 20230529 093408.jpg
 മുള്ളൻക്കൊല്ലി :
വയനാട് ജില്ല സിക്കിൾ സെൽ അനീമിയ പേഷ്യന്റ് യൂണിയൻ ജില്ലാ കമ്മിറ്റി രൂപീകരിച്ചു.. വയനാട് ജില്ലയിൽ അനീമിയ രോഗം മൂലം കഷ്ടപ്പെടുന്ന ദുർബല വിഭാഗങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടിയും സിക്കിൾ സെൽ അനീമിയ രോഗം ബാധിച്ചവർക്ക് പ്രതിമാസ പെൻഷൻ തുക 5000 രൂപയായി ഉയർത്തണമെന്നും രോഗബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായം ഉടനടി വിതരണം ചെയ്യണമെന്നും സ്വയംതൊഴിൽ വായ്പകൾ ലഭ്യമാക്കണമെന്നും പാൽപ്പൊടി ഉൾപ്പെടെയുള്ള കൂടുതൽ പോഷകരങ്ങൾ സൗജന്യമായി ലഭ്യമാക്കണമെന്നും മുള്ളൻകൊല്ലിയിൽ നടന്ന രോഗികളുടെ കൂട്ടായ്മ യോഗം ആവശ്യപ്പെട്ടു.രോഗബാധിതരുടെ പ്രഥമ ജില്ലാ കമ്മിറ്റി യോഗം എൻ സി പി വയനാട് ജില്ലാ സെക്രട്ടറി ഷൈജു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നോവലിസ്റ്റ് ജോസ് പാഴുക്കാരൻ അധ്യക്ഷനായിരുന്നു. എൻ വൈ സി ജില്ലാ പ്രസിഡന്റ് ജോയ് പോൾ മുഖ്യപ്രഭാഷണം നടത്തി. എൻസിപി പുൽപ്പള്ളി മണ്ഡലം പ്രസിഡൻറ് അനിരുദ്ധൻ, എൻ വൈ സി ജില്ലാ സെക്രട്ടറി സുജിത്. പി. എ, എൻസിപി മുള്ളൻകൊല്ലി മണ്ഡലം ഭാരവാഹികളായ സുരേഷ് മരക്കടവ് ,സജിത്ത് കളരിപ്പാട്ട്, തുടങ്ങിയവർ സംസാരിച്ചു.ചിത്ര അനീഷ് പ്രസിഡണ്ട്, മുരളീധരൻ മൂലങ്കാവ് വൈസ് പ്രസിഡണ്ട്, ബവിത പൂതാടി സെക്രട്ടറി, ശോഭന ഇരിപ്പുട് ജോയിൻ സെക്രട്ടറി, വിജയൻ നായ്ക്കട്ടി ട്രഷറർ, എന്നിവരെ വയനാട് ജില്ല സിക്കിൾ സെൽ അനീമിയ പേഷ്യന്റ് യൂണിയൻ ജില്ലാ കമ്മിറ്റി ഭാരവാഹികൾ ആയി തിരഞ്ഞെടുത്തു.ശോഭന ഇരിപ്പുട്, ചിത്ര ബത്തേരി, തുടങ്ങിയവർ സംസാരിച്ചു. മുരളീധരൻ മൂലം കാവ് നന്ദി പറഞ്ഞു…
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *