April 24, 2024

സ്വപ്നവീട് കേരളാ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനമാരംഭിച്ചു

0
Img 20230530 104846.jpg
 കൽപ്പറ്റ : സമൂഹത്തിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് പാർപ്പിട സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്വപ്നവീട് ചാ രി റ്റബിൾ ട്രെസ്റ്റിന്റെ പ്രവർത്തനം ആരംഭിച്ചതായി ട്രെസ്റ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പനമരം 
വിജയാ അക്കാദമിയിൽവെച്ച് നടന്ന ചടങ്ങ് പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആസിയടീച്ചർ ഉദ്ഘാടനം ചെയ്തു.  സമൂഹത്തിൽ ജാതിയോ മതമോ ഒന്നും നോക്കാതെ സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന പാവങ്ങളെകണ്ടെത്തി വിവിധ പ്രസ്ഥാനങ്ങൾ പ്രവാസികൾ വ്യാപര വ്യവസായികൾ സന്നദ്ധ സംഘടനകൾ ത്രി തല പഞ്ചായത്തു ഭരണ സമിതികൾ സർക്കാറി ന്റെ വിവിധ വകുപ്പുകൾ തുടങ്ങി സമൂഹത്തിലെ എല്ലാവരെയും സഹകരിപ്പിച്ചു കൊണ്ടാണ് ഈ മഹത്തായ ലക്ഷ്യo നിർവഹിക്കാൻ ഉദ്ദേശിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു.
ട്രെസ്റ്റിന്റെ പ്രവർത്തനം കേരളത്തിലെ എല്ലാ ജില്ലകളിലും നടത്തും ഇതിന്റെ ഭാഗമായി ഇത്തരം പ്രവർത്തനങ്ങളിൽ താല്പര്യ മുള്ളകാരുണ്യ മനസ്‌ക്കാരുടെ വാട്സാപ്പ്കുട്ടായ്മ സമസ്ഥാ നടിസ്ഥാനത്തിലും എല്ലാ ജില്ലകളിലും ആരംഭിച്ചു കഴിഞ്ഞു. ഇതോടൊപ്പം അവശതയനുഭവിക്കുന്ന രോഗികൾക്ക് ചികിത്സാ സഹായങ്ങൾ നടത്തുവാനും സൗജന്യ മായി മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കുന്ന പ്രവർത്തനങ്ങൾ ക്കും തുടക്കം കുറിച്ചു ഇതിന്റെ ഭാഗമായി അപകടത്തിൽ പരിക്ക് പറ്റിയ കോട്ടയം ജില്ലയിലെ ഒരു രോഗിക്ക് 25000 രൂപ കൈമാറി.
    പ്രവർത്തനങ്ങൾ സുഗമമാക്കാൻ എല്ലാ ജില്ലകളിലും ജില്ലാകമ്മറ്റികൾ രു പികരിക്കും വയനാട് ജില്ലാ കമ്മറ്റി നിലവിൽ വന്നു ഭവനനിർമ്മാണ പ്രവർത്തനങ്ങൾ ക്കുഫണ്ട് കണ്ടെത്തുന്നതോടൊപ്പം നിർമാണ മേഖലയിലുള്ള വരുമായി സഹകരിച്ചു സൗ ജന്യ സേവനങ്ങളും നിർമ്മാണ വസ്തുക്കളുടെ ശേഖരണവും സുഖമമായി നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ ഇതിനായി സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ അംഗങ്ങളായവരുടെ അടുത്തു നിന്നുംപ്രവാസികൾ കാരുണ്യ മ നമസ്കർ തുടങ്ങിയവരിൽ നിന്നു മൊക്കെ സാമ്പത്തികം ശേഖ രിക്കും ട്രെസ്റ്റ് പ്രസിഡണ്ട് ശ്രീജയുടെ ആദ്യക്ഷതയിൽ നടന്ന പരിപാടിയിൽ ലോകോപ്രകാശനംപനമരം ഗ്രാമപഞ്ചായത്ത് സ്റ്റാണ്ടിങ് കമ്മറ്റി ചെയർമാൻ കെ ടി സുബൈർ നിർവഹിച്ചു. വിജയാഅക്കാദമി പ്രിൻസിപ്പാൾ പ്രൊ : മധുമുഖ്യ പ്രഭാഷണം നടത്തി. സലിം കേളോത്ത് ഗഫൂർ നിലംബൂർ ജമീല കല്പറ്റനസീർ പടിക്കൽ …… എന്നിവർ ആശംസകളർപ്പിച്ചു മുനീർ പുൽപള്ളി സ്വാഗതവുംകൊച്ചു റാണിപുൽപള്ളി നന്ദിയും പറഞ്ഞു.വാർത്താ സമ്മേളനത്തിൽ ട്രെസ്റ്റ് പ്രസിഡണ്ട്‌ ശ്രീജ പുൽപള്ളി, സെക്രട്ടറി മുനീർ മുഹമ്മദ്‌ പുൽപള്ളി, വയനാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഫൈസൽ നെല്ലിയമ്പം, ജോയിൻ സെക്രട്ടറി ജിജു ഇരുളം,മീഡിയ കോർഡിനേറ്റർ മുജീബ് റഹ്‌മാൻ അഞ്ചുകുന്ന് എന്നിവർ സംബന്ധിച്ചു എന്ന് കോർഡിനേറ്റർ മുജീബ് റഹ്മാൻ അഞ്ചുകുന്ന്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *