September 19, 2026

ജില്ലാ ആയുർവേദ ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു

0
IMG_20230530_175802.jpg
By ന്യൂസ് വയനാട് ബ്യൂറോ
       
 കൽപ്പറ്റ :ജില്ലാ ആയുർവേദ ആശുപത്രിയിലെ എക്സ്റേ ഡിജിറ്റലൈസേഷൻ,
ഇ -ഹോസ്പിറ്റൽ, ജനറേറ്റർ മുതലായ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ നിർവഹിച്ചു.ഭാരതീയ ചികിത്സാ വകുപ്പ്
ഡി.എം.ഒ ഡോ :പ്രീത.എ മുഖ്യതിഥി ആയിരുന്നു.ജില്ലാ ആയുർവേദ ആശുപത്രി സി.എം.ഒ ഡോ: ഒ.വി സുഷ സ്വാഗതം പറഞ്ഞു.ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ  എം. മുഹമ്മദ്‌ ബഷീർ അധ്യക്ഷനായിരുന്ന യോഗത്തിൽ ഭാരതീയ ചികിത്സാ വകുപ്പ് സീനിയർ സൂപ്രണ്ട്  എം.എസ് വിനോദ് പദ്ധതികൾ വിശദീകരിച്ചു.ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രദീപ്,ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ. ബി നസീമ,എൻ. സി പ്രസാദ്,എച്ച്. എം. സി മെമ്പർമാർ ആയ റസാക്, യൂസഫ്, കെ. കെ ദാസൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഡോ: അഞ്ജലി അൽഫോൻസ നന്ദി രേഖപ്പെടുത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *