വായ്പ തട്ടിപ്പിനിരയായി രാജേന്ദ്രൻ മരിച്ച സംഭവം കാരണക്കാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം :സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ
പുൽപ്പള്ളി : വായ്പ തട്ടിപ്പിനിരയായ രാജേന്ദ്രൻ എന്ന കർഷകൻ മരിച്ച നിലയിൽ കാണപ്പെട്ട സംഭവം ദുരൂഹമാണെന്നും ഇതിന്റെ കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സി.പി.ഐ(എം.എൽ) റെഡ്സ്റ്റർ വയനാട് ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു. നീണ്ട ഏഴുമാസങ്ങളായി രാജേന്ദ്രൻഉൾപ്പെടെ തട്ടിപ്പിനിരയായവരുടെ നീതിക്ക് വേണ്ടിയുള്ള സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തത് ജില്ലാ സെക്രട്ടറി കെ.വി.പ്രകാശ് ആയിരുന്നു. നീതിക്ക് വേണ്ടിയുള്ള പരാതി ഹൈക്കോടതി ഫയലിൽ സ്വീകരിച്ച സാഹചര്യത്തിലായിരുന്നു സത്യാഗ്രഹ സമരം താത്കാലികമായി നിർത്തി വച്ചത്.
മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടത്തനായി കൊണ്ട് പോകുന്നത് നീതി ഉറപ്പാക്കിയതിന് ശേഷം മതിയെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സി.പി.ഐ(എം.എൽ)റെഡ്സ്റ്റാർ പ്രവർത്തകർ സമരത്തിന് പൂർണ്ണ പിന്തുണ അറിയിച്ചു. മൃതദേഹവുമായി ഈ കേ സിലെ മുഖ്യ പ്രതിയായ കെപിസിസി സെ ക്രട്ടറി കെ കെ അബ്രഹാമിന്റെ വീട്ടിലേക്കുള്ള മാർച്ചിലും പാർട്ടി പ്രവർത്തകർ പങ്കെടുക്കും.






Leave a Reply